Categories

തട്ടിപ്പു കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്

ummen-580

കോഴിക്കോട്: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അടുത്തിടെ അറസ്റ്റിലായ മുഖ്യപ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സണല്‍ അസിസ്റ്റന്റിനെ ഒരാഴ്ചയ്ക്കിടെ 17 തവണ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്.

സരിതയുടെ പേരിലുള്ള 9446735555 മൊബൈല്‍ നമ്പറില്‍ നിന്നു മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ അസിസ്റ്റന്റായ ടെന്നി ജോപ്പന്റെ 9447274799 എന്ന മൊബൈല്‍ നമ്പരിലേക്ക് 17 തവണയും തിരിച്ച് ജോപ്പന്റെ ഫോണില്‍ നിന്നു സരിതയെ 21 തവണയും വിളിച്ചതിന്റെ തെളിവുകളാണ് കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടത്.

Ads By Google

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടതിനെപ്പറ്റി ഇന്റലിജന്‍സ്  അഡീഷണല്‍ ഡി.ജി.പിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. എ.ഡി.ജി.പി ടി പി സെന്‍കുമാറിനെ വിളിച്ചുവരുത്തിയാണു മുഖ്യമന്ത്രി നിര്‍ദേശം നല്കിയത്.

മേയ് 23 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരുന്നു ഈ ഫോണ്‍ വിളികള്‍.

സ്വന്തമായി മൊബൈല്‍ഫോണ്‍ ഇല്ലാത്ത മുഖ്യമന്ത്രി ജോപ്പന്റെ ഫോണിലാണ് എപ്പോഴും സംസാരിക്കുക. ജോപ്പന്‍ അടുത്തില്ലാത്തപ്പോള്‍ മറ്റ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ഫോണ്‍ ഉപയോഗിക്കും. ജോപ്പന്റെ ഫോണിലുള്ള ഈ ഇടപാട് മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. കോടികളുടെ തട്ടിപ്പുകേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതിന്റെ ഞെട്ടിക്കുന്ന വിവരമാണ് പുറത്തായത്.

ജൂണ്‍ മൂന്നിനാണ് ചെങ്ങന്നൂര്‍ വൈഎംസിഎയ്ക്കുസമീപം വട്ടപ്പാറ പടിഞ്ഞാറേതില്‍വീട്ടില്‍ സരിത എസ് നായരെ (35) തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്.

അറസ്റ്റിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ജോപ്പന്റെ മൊബൈലിലേക്കും തിരിച്ചും 70 കോളും സന്ദേശങ്ങളും പോയിട്ടുണ്ട്. 9446735555 എന്ന നമ്പരിലേക്കാണ് ജോപ്പന്റെ 9447274799 മൊബൈലിലും മുഖ്യമന്ത്രിയുടെ വസതിയിലെ ലാന്‍ഡ് ഫോണുകളിലും(0471 2314853, 2318406) നിന്ന് തുടര്‍ച്ചയായി വിളിച്ചത്.

മെയ് 23 മുതല്‍ 31 വരെമാത്രം ജോപ്പന്‍ 21 തവണ സരിതയെ വിളിച്ചതായാണ് രേഖകള്‍. ബാക്കി സരിത തിരിച്ചുവിളിച്ചതാണ്. ഈ ദിവസങ്ങളില്‍ 20 തവണ പരസ്പരം സന്ദേശം കൈമാറി. ജൂണ്‍ ഒന്നിനും രണ്ടിനും ക്ലിഫ്ഹൗസിലെ രണ്ട് ലാന്‍ഡ് ഫോണുകളില്‍നിന്നും സരിതയെ വിളിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 2318406, 2314853 എന്നീ ലാന്‍ഡ്‌െലെന്‍ നമ്പറുകളില്‍നിന്നാണ് മൂന്നു തവണ വീതം സരിതയെ വിളിച്ചത്. കൂടാതെ ജോപ്പന്റെ മൊെബെലില്‍നിന്ന് 19 എസ്.എം.എസുകളും സരിതയ്ക്കയച്ചിട്ടുണ്ട്.

സരിത 11 എസ്.എം.എസുകള്‍ തിരിച്ചയച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.

കൊച്ചി പച്ചാളത്തെ ഓട്ടോറിക്ഷാ െ്രെഡവറായ രാജന്‍നായരുടെ പേരില്‍ എടുത്ത സിംകാര്‍ഡാണ് സരിത ഉപയോഗിച്ചിരുന്നത്. എറണാകുളം ചിറ്റൂര്‍ റോഡില്‍ സരിത ‘ടീം സോളാര്‍’ എന്ന കമ്പനി നടത്തിയപ്പോള്‍ രാജനുവേണ്ടി എടുത്തതാണ്.

പിന്നീട് ഇയാളെ ഒഴിവാക്കുകയും സിംകാര്‍ഡ് സരിത തിരിച്ചുവാങ്ങുകയും ചെയ്തു. മുടിക്കല്‍ കുറുപ്പാലിവീട്ടില്‍ സജ്ജാദിനെ കബളിപ്പിച്ച് 40.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെതുടര്‍ന്നാണ് പെരുമ്പാവൂര്‍ സിഐയും സംഘവും സരിതയെ അറസ്റ്റുചെയ്തത്.

Tagged with: |


മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച