എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ ശുപാര്‍ശ കത്ത് ബിജുവിന്റെ കയ്യിലുണ്ടെന്ന് പറഞ്ഞിട്ടില്ല: അഭിഭാഷകന്‍
എഡിറ്റര്‍
Sunday 23rd June 2013 10:30am

oooomen-chandy..

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശുപാര്‍ശ കത്ത് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജുവിന്റെ പക്കലുണ്ടെന്ന വാദം അഭിഭാഷകന്‍ തിരുത്തി. ബിജുവിന്റെ അഭിഭാഷകന്‍ അഡ്വ. ബി.എന്‍ ഹസ്‌കറാണ് തന്റെ വാദം തിരുത്തി പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ലെറ്റര്‍ പാഡിലുള്ള ശുപാര്‍ശ കത്ത് ബിജുവിന്റെ പക്കലുണ്ടായിരുന്നതായി ഹസ്‌കര്‍ നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

Ads By Google

ഈ പരാമര്‍ശം ഏറെ വിവാദമാകുകയും പ്രതിപക്ഷം ഇത് നിയമസഭയില്‍ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ഹസ്‌കര്‍ തന്റെ വാദം മാറ്റി പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ശുപാര്‍ശ കത്ത് ബിജുവിന്റെ കയ്യിലുണ്ടെന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്നാണ് ഹസ്‌കര്‍ ഇപ്പോള്‍ പറയുന്നത്. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഹസ്‌കര്‍ പറയുന്നു.

തന്റെ പരാമര്‍ശം മുഖ്യമന്ത്രിക്ക് വിഷമമുണ്ടാക്കിയതില്‍ ഖേദമുണ്ടെന്നും താന്‍ പറഞ്ഞത് അതിര് കടന്ന് പോയെന്നും ഹസ്‌കര്‍ പറഞ്ഞു.

ബിജുവിന്റെ തട്ടിപ്പില്‍ പങ്കാളിയാണെന്ന ആരോപണവും ഹസ്‌കര്‍ നിഷേധിച്ചു. ഇത് സംബന്ധിച്ച ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. അഭിഭാഷകനും കക്ഷിയും എന്നതില്‍ കവിഞ്ഞൊരു ബന്ധം ബിജുവുമായി ഇല്ലെന്നും ഹസ്‌കര്‍ പറഞ്ഞു.

ടീം സോളാറിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിരവധി ശുപാര്‍ശ കത്തുകള്‍ സരിത എസ് നായര്‍ക്ക് നല്‍കിയെന്നായിരുന്നു ഹസ്‌കര്‍ നേരത്തേ പറഞ്ഞിരുന്നത്.

സോളാര്‍ ഗ്രൂപ്പിന് അവരുടെ ബിസിനസ് വിപുലപ്പെടുത്താനായി ശുപാര്‍ശ കത്തുകള്‍ ആവശ്യമായിരുന്നു. ജോപ്പന്‍ വഴി സരിത അത് സംഘടിപ്പിച്ചു. ശുപാര്‍ശ കത്തിനായി ജോപ്പന് വന്‍ തുകയാണ് സരിത നല്‍കിയതെന്നും ഹസ്‌ക്കര്‍ പറഞ്ഞു.

കത്തുകള്‍ സംബന്ധിച്ച് ബിജുവിന്റെ കയ്യില്‍ തെളിവുണ്ട്. സമയമാകുമ്പോള്‍ നിരപരാധിത്വം തെളിയിക്കുന്നതിന് ആ രേഖകള്‍ ഹാജരാക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

Advertisement