എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷബഹളം
എഡിറ്റര്‍
Monday 17th June 2013 9:30am

assembly

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ നിയമസഭയില്‍ കടുത്ത പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം രൂക്ഷമായതോടെ സഭ നിര്‍ത്തിവച്ചു.

തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി. മുഖ്യമന്ത്രി രാജിവെക്കുക എന്ന പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിക്കുകയാണ്.

Ads By Google

ചോദ്യോത്തരവേള ആരംഭിച്ച സമയത്താണ് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭയുടെ നടുത്തളത്തി ലിറങ്ങിയത്. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ തുടക്കത്തില്‍ ഈ ആവശ്യം സ്പീക്കര്‍ നിഷേധിച്ചു. ചോദ്യോത്തരവേളയ്ക്കു ശേഷം ചര്‍ച്ച ചെയ്യാമെന്നും ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.

തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബറിനു തൊട്ടുമുമ്പില്‍ നിലയുറപ്പിച്ച് ചോദ്യോത്തരവേള തടസപ്പെടുത്തി മുദ്രാവാക്യം മുഴക്കി.

ഇതോടെ ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പ് നടത്തി.

മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. സഭയുടെ ശൂന്യവേളയില്‍ വിഷയം ശക്തമായി ഉയരുമെന്നാണ് സൂചന.

Advertisement