Categories

ഐപോഡ് ചാര്‍ജ്ജ് ചെയ്യാനും ബിക്കിനി!!!

ന്യൂയോര്‍ക്ക്: നിങ്ങള്‍ യാത്രയിലാണെന്ന് കരുതുക. ഐപോഡിലൂടെ പാട്ടുംകേട്ടാണ് യാത്ര. എന്നാല്‍ പെട്ടെന്ന് ഐപോഡിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോയാല്‍ എന്തുചെയ്യും. പ്രശ്‌നമായതുതന്നെ. പക്ഷേ, ഇനി പേടിക്കേണ്ടിവരില്ല. പുതുതായി വികസിപ്പിച്ച ബിക്കിനിയിലൂടെ ഐപോഡ് ചാര്‍ജ്ജ് ചെയ്യാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രത്യേക തരത്തിലുള്ള ബിക്കിനികള്‍ ധരിച്ച് ഐപോഡിലേക്ക് കണക്ട്‌ചെയ്താല്‍ മാത്രം മതി. ബിക്കിനി ഐപോഡിനെ ചാര്‍ജ്ജ് ചെയ്യും. ന്യൂയോര്‍ക്കിലെ ആന്‍ഡ്രൂ സ്‌കിന്‍ഡര്‍ എന്നയാളാണ് ഈ ചാര്‍ജ്ജിംഗ് ബിക്കിനി വികസിപ്പിച്ചിരിക്കുന്നത്. സൗരോര്‍ജ്ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന ബിക്കിനികളാണിത്.

ഐ പോഡിനെക്കൂടാതെ ക്യാമറ, മ്യൂസിക് പ്ലേയറുകള്‍ എന്നിവയും ഈ ബിക്കിനിയിലൂടെ ചാര്‍ജ്ജ് ചെയ്യാം. ഐപോഡില്‍ നിന്നുള്ള കേബിളുകള്‍ ബിക്കിനിയുടെ വശങ്ങളില്‍ കണക്ട് ചെയ്താല്‍ ചാര്‍ജ്ജായി തുടങ്ങും. 120 പൗണ്ടാണ് ബിക്കിനിയുടെ വില.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.