ധാക്ക: പാക്കിസ്ഥാന്‍ പേസര്‍ ഷൊയബ് അക്തറിനെ ഉത്തേജകപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെയും ഇതേ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ലോകകപ്പിനുള്ള പരിശീലനത്തിനിടെ ഐ.സി.സിയുടെ ഉത്തേജക വിരുദ്ധ സമിതിയാണ് ഇരുവരെയും പരിശോധിപ്പിച്ചത്. എന്നാല്‍ താരങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും ഐ.സി.സി വ്യക്തമാക്കി.

ഒത്തുകളി വിവാദവും ഉത്തേജകമരുന്നു വാര്‍ത്തകളും പാക് ക്രിക്കറ്റ് ടീമിന് എന്നും വാര്‍ത്താപ്രധാന്യം നല്‍കിയിരുന്നു.