Administrator
Administrator
സൊ­ഹ്ര­ബു­ദ്ധീന്‍ കേ­സ് അ­ട്ടി­മ­റി­ക്കു­ന്ന­ു
Administrator
Wednesday 18th August 2010 10:26pm

ന്യൂ­ദല്‍­ഹി­:­ പ്ര­മാ­ദമാ­യ സൊ­ഹ്ര­ബു­ദ്ധീന്‍ വ­ധ­ക്കേ­സ് സി ബി ഐ അ­ട്ടി­മ­റി­ക്കു­ന്ന­താ­യി ആ­രോ­പണം. ആ­ണ­വ സാ­ധ്യ­താ ബില്‍ പാ­സാ­ക്കി­യെ­ടു­ക്കാന്‍ ­കേ­ന്ദ്ര സര്‍­ക്കാര്‍ മോ­ഡി­യെ ര­ക്ഷി­ക്കാന്‍ ശ്ര­മി­ക്കു­ക­യാ­ണെ­ന്നാ­ണ് ആ­രോ­പ­ണം. സൊഹ്‌­റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ തെളിവില്ലെന്ന് കോണ്‍ഗ്രസ് സി ബി ഐയെ കൊണ്ടു പറ­യി­ച്ച­താ­ണെന്ന് ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദ­വ് ലോ­ക്‌­സ­ഭ­യില്‍ ആ­രോ­പിച്ചു.

നരേന്ദ്രമോഡിക്കെതിരെ തെളിവില്ലെന്ന പത്രറിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണു ലാലു പ്രസാദ് ആരോപണം ഉന്നയിച്ചത്. സംസ്ഥാന­ത്തെ ആ­ഭ്യ­ന്ത­ര മ­ന്ത്രി­­യു­ടെ കൂ­ടി ചു­മ­ത­ല­യുള്ള മുഖ്യമന്ത്രിയുടെ അറിവില്ലാതെ എങ്ങനെയാണ് ആ­ഭ്യ­ന്ത­ര സഹമന്ത്രി കാര്യങ്ങള്‍ ചെയ്യുകയെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒത്തുകളിക്കുകയാണെന്നും ലാലു പ്രസാദ് പറഞ്ഞു. ലാലുവിന് പിന്തുണയുമായി എസ് പി നേതാവ് മുലായം സിംഗും രംഗത്തെത്തിയതോടെ സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു.

ബി­ല്ലി­നെ­ പി­ന്തു­ണക്കു­മെ­ന്ന്­ ബി ­ജെ­ പി­ വ്യ­ക്ത­മാ­ക്കി­യ­തി­ന്­ തൊ­ട്ടു­പി­ന്നാ­ലെ­യാണ്­ ഗു­ജ­റാ­ത്ത്­ മു­ഖ്യ­മ­ന്ത്രി­ ന­രേ­ന്ദ്ര­മോ­ഡി­യി­ലേ­ക്ക്­ അ­ന്വേ­ഷ­ണം­ നീ­ളി­ല്ലെ­ന്ന്­ സി­ ബി­ ഐ­ വൃ­ത്ത­ങ്ങള്‍­ വെ­ളി­പ്പെ­ടു­ത്തിയത്.­ മാ­യാ­വ­തി­ക്കെ­തി­രാ­യ­ കേ­സു­ക­ള്‍ ല­ളി­ത­മാ­ക്കാ­മെന്ന­ ഉ­റ­പ്പില്‍­ ബി­ എ­സ്­ പി­യു­ടെ­ പി­ന്തു­ണ­ കോ­­ഗ്ര­സ്­ ഉ­റ­പ്പാ­ക്കി­യി­ട്ടു­ണ്ട്.­

സൊ­ഹ്‌­റാ­ബു­ദ്ദീ­ന്‍ വ­ധ­ക്കേ­സില്‍­ മു­ന്‍ ആ­ഭ്യ­ന്ത­ര­ സ­ഹ­മ­ന്ത്രി­യും­ മോ­ഡി­യു­ടെ­ വ­ലം­കൈ­യു­മാ­യ­ അ­മി­ത്­ ഷാ­ ഇ­പ്പോള്‍­ ജ­യി­ലി­ലാ­ണ്.­ സൊ­ഹ്‌­റാ­ബു­ദ്ദീ­നെ­യും­ ഭാ­ര്യ­ കൗ­സര്‍­ബി­യെ­യും­ വ്യാ­ജ­ഏ­റ്റു­മു­ട്ടല്‍­ സൃ­ഷ്­ടി­ച്ച്­ കൊ­ല­പ്പെ­ടു­ത്തു­ന്ന­ സ­മ­യ­ത്ത്­ മോ­ഡി­യാ­യി­രു­ന്നു­ ആ­ഭ്യ­ന്ത­ര­മ­ന്ത്രി.­ കേ­സ്­ ആ­ദ്യം­ അ­ന്വേ­ഷി­ച്ച­ ഗീ­താ­ ജോ­ഹ്‌­റി­യു­ടെ­ നേ­തൃ­ത്വ­ത്തി­ലു­ള്ള­ സി­ ഐ ­ഡി­ സം­ഘ­ത്തി­ലെ­ പ­ല­ ഉ­ദ്യോ­ഗ­സ്ഥ­രെ­യും­ മോ­ഡി­ നേ­രി­ട്ട്­ ഇ­ട­പെ­ട്ടാ­ണ്­ സ്ഥ­ലം­ മാ­റ്റി­യ­തെ­ന്ന്­ വ്യ­ക്ത­മാ­യി­ട്ടു­ണ്ട്.­

കേ­സില്‍­ സു­പ്ര­ധാ­ന­ മൊ­ഴി­ നല്‍­കു­ന്ന­തി­ന്റെ­ ത­ലേ­ന്ന്­ ഏ­ക­ദൃ­ക്‌­സാ­ക്ഷി­യാ­യ­ തുള്‍­സി­റാം­ പ്ര­ജാ­പ­തി­യെ­യും­ വ്യാ­ജ­ഏ­റ്റു­മു­ട്ട­ലി­ലൂ­ടെ­ കൊ­ല­പ്പെ­ടു­ത്തി.­ സു­പ്രീം­കോ­ട­തി­ നിര്‍­ദ്ദേ­ശ­ പ്ര­കാ­രം­ ഫെ­ബ്രു­വ­ര­യില്‍­ കേ­സ്­ ഏ­റ്റെ­ടു­ത്ത­ സി ­ബി­ ഐ­ക്ക്­ മോ­ഡി­ക്കെ­തി­രെ­ വ്യ­ക്ത­മാ­യ­ സാ­ഹ­ച­ര്യ­ത്തെ­ളി­വു­കള്‍­ ല­ഭ്യ­മാ­യി­രു­ന്നു.­ ഇ­തി­ന്റെ­ അ­ടി­സ്ഥാ­ന­ത്തില്‍­ മോ­ഡി­യെ­ ചോ­ദ്യം­ചെ­യ്യാ­ന്‍ ഒ­രു­ങ്ങു­ന്ന­തി­നി­ടെ­യാ­ണ്­ കേ­ന്ദ്ര­സര്‍­ക്കാര്‍­ ഇ­ട­പെ­ട്ട­ത്.­ ആ­ണ­വ­ ബാ­ധ്യ­താ­ബില്‍­ അ­മേ­രി­ക്ക­ന്‍ പ്ര­സി­ഡ­ന്റ്­ ബ­റാ­ക്­ ഒ­ബാ­മ­ ഇ­ന്ത്യ­യില്‍­ എ­ത്തു­ന്ന­തി­ന്­ മു­മ്പ്­ പാ­സാ­ക്ക­ണ­മെ­ന്ന­ത്­ പ്ര­ധാ­ന­മ­ന്ത്രി­ മ­ന്‍മോ­ഹ­ന്‍സി­ങ്ങി­ന്റെ­ അ­ഭി­മാ­ന­പ്ര­ശ്‌­ന­മാ­ണ്.­

ആ­ണ­വ ദു­ര­ന്ത­മു­ണ്ടാ­യാല്‍ വിദേ­ശ ക­മ്പ­നികള്‍ പ­ര­മാ­വ­ധി 1500 കോ­ടി­ രൂ­പ മാത്രം ന­ഷ്ട പ­രി­ഹാ­ര­ം നല്‍­കി­യാല്‍ മ­തി­യെ­ന്ന­താ­ണ് ആ­ണ­വ ബാ­ധ്യ­താ ബില്ലില്‍ പ­റ­യു­ന്നത്. ഇ­ത് 10,000 കോ­ടി­യാ­യെ­ങ്കിലും വര്‍­ധി­പ്പി­ക്ക­ണ­മെ­ന്നാ­ണ് ഇ­ട­തു­ക­ക്ഷി­കളും മറ്റും ആ­വ­ശ്യ­പ്പെ­ടു­ന്നത്.

Advertisement