Administrator
Administrator
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍…
Administrator
Tuesday 27th July 2010 10:17am

‘ നി­ത്യവും ചെ­യ്യു­ന്ന കര്‍­മ്മ­ഗ­ണഫ­ലം

കര്‍ത്താ­വൊ­ഴി­ഞ്ഞു മ­റ്റ­ന്യര്‍ ഭു­ജിക്കു­മോ,

താ­ന്താന്‍ നി­രന്ത­രം ചെ­യ്യു­ന്ന കര്‍­മ്മങ്ങള്‍

താ­ന്താ­ന­നു­ഭ­വി­ച്ചീ­ടു­കെ­ന്നേ വ­രൂ ‘ ‌

സുരാജ്

രാ­മാ­യ­ണ­മാ­സം ആ­രം­ഭി­ച്ചു­ക­ഴി­ഞ്ഞു. കര്‍­ക്കി­ട­ക­ത്തി­ന്റെ ദു­രി­തങ്ങ­ളെ അ­ക­റ്റാന്‍ ശ്രീ­ഭ­ഗ­വ­തി­യെ ആ­രാ­ധി­ക്കു­ന്ന സ­മയം. എ­ന്നാല്‍ കര്‍­ക്കി­ട­ക­ത്തി­ന്റെ കാര്‍­മേ­ഘ­ങ്ങള്‍ ഗു­ജ­റാ­ത്തി­ലാ­ണ് ഇത്ത­വ­ണ ഉ­രു­ണ്ടു­കൂ­ടു­ന്നത്. മു­ഖ്യ­മന്ത്രി ന­രേ­ന്ദ്ര മോ­ഡി തു­ട­ങ്ങി­വെ­ച്ച ന­ര­വേ­ട്ട വ്യാ­ജ­ഏ­റ്റു­മു­ട്ട­ലി­ലൂ­ടെ പൂര്‍­ത്തി­യാ­ക്കാന്‍ ശ്ര­മി­ച്ച ആ­ഭ്യ­ന്ത­ര­സ­ഹ­മന്ത്രി അ­മി­ത് ഷാ അ­ഴി­ക്കു­ള്ളി­ലായി. ഷൊ­റാ­ബു­ദ്ദീന്‍ ഷെ­യ്­ഖി­ന്റെ ഏ­റ്റു­മു­ട്ടല്‍ കൊ­ല­പാത­കം തു­റ­ന്നു­വി­ട്ട ഭു­തം ന­രേ­ന്ദ്ര മോ­ഡി­യെയും ബി ജെ പി കേ­ന്ദ്ര­നേ­തൃ­ത്വ­ത്തെയും ഒ­രു­പോ­ലെ വി­ഷ­മ­വൃ­ത്ത­ത്തി­ലാ­ക്കി­യി­രി­ക്കു­ക­യാ­ണ്. ചെ­യ്­തു­കൂട്ടി­യ കര്‍­മ്മ­ങ്ങ­ളു­ടെ ഫ­ലം ‘ബൂ­മ­റാ­ങ്’ പോ­ലെ ഷാ­യു­ടെ നേര്‍­ക്ക് തി­രി­യു­ക­യാണ്.

അ­ഹിം­സ­യു­ടെ വ­ക്താവാ­യ മ­ഹാ­ത്മാ ഗാ­ന്ധി ജ­നി­ച്ച മ­ണ്ണ് മു­സ്ലിം­വേ­ട്ട­യു­ടെ രക്തം­കൊ­ണ്ട് പ­ങ്കി­ല­മാ­ക്കിയ മോ­ഡി മ­ന്ത്രി­സ­ഭ­യി­ലെ ര­ണ്ടാ­മ­നാ­യി­രു­ന്നു അ­മി­ത് ഷാ. മോ­ഡി ദേ­ശീ­യ­രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു നീ­ങ്ങി­യാല്‍ മു­ഖ്യ­മ­ന്ത്രി­സ്ഥാ­നം വ­രെ ല­ഭി­ക്കു­മെ­ന്ന് ക­രുതി­യ ആള്‍. ജ­ന­പി­ന്തു­ണ­യിലും ഷാ എ­തി­രാ­ളിക­ളെ ബ­ഹു­ദൂ­രം പി­ന്നി­ലാ­ക്കി­യി­രുന്നു. ക­ഴി­ഞ്ഞ തി­ര­ഞ്ഞെ­ടു­പ്പില്‍ 2.35 ല­ക്ഷ­ത്തി­ന്റെ ക­ന­ത്ത ഭു­രി­പ­ക്ഷ­ത്തോ­ടെ­യാ­ണ് ഷാ നി­യ­മ­സ­ഭ­യി­ലെ­ത്തി­യത്. ആ­ഭ്യ­ന്ത­ര സ­ഹ­മ­ന്ത്രിപ­ദം ഷാ­യ്­ക്ക നല്‍­കു­ന്ന­തി­ന് മോ­ഡി­ക്ക് ര­ണ്ടാ­മ­തൊ­ന്ന് ആ­ലോ­ചി­ക്കേ­ണ്ടി വ­ന്നില്ല.

2005 ന­വം­ബര്‍ 26ന് ഷൊ­റാ­ബു­ദ്ദീന്‍ ഷെ­യ്­ഖി­നെ­യും ഭാ­ര്യ കൗ­സര്‍­ബി­യെയും പോ­ലീ­സ് വ്യാ­ജ­ഏ­റ്റു­മു­ട്ട­ലി­ലൂ­ടെ വ­ധി­ച്ച­തോ­ടെ­യാ­ണ് കാ­ര്യ­ങ്ങള്‍ കു­ഴ­ഞ്ഞു­മ­റി­യാന്‍ തു­ട­ങ്ങി­യത്. കേ­സി­ലെ ഏ­ക­സാ­ക്ഷിയാ­യ തു­ള­സീറാം പ്ര­ജാ­പ­തി­യെ ഒ­രു­വര്‍­ഷ­ത്തി­നു­ശേ­ഷം മ­റ്റൊ­രു ഏ­റ്റു­മു­ട്ട­ലി­ലൂ­ടെയും കൊ­ല­പ്പെ­ടുത്തി. പാ­ക് തീ­വ്ര­വാ­ദ­സം­ഘ­ട­നയാ­യ ല­ഷ്­കര്‍ ഇ തൊ­യ്­ബ­യു­മാ­യി ബ­ന്ധ­മു­ണ്ടെന്നാ­രോ­പി­ച്ചാ­ണ് ഷൊ­റാ­ബു­ദ്ദീ­നെ വ­ധി­ച്ച­ത്. എ­ന്നാല്‍ വ്യാ­ജ­ഏ­റ്റു­മു­ട്ട­ലി­ലൂ­ടെ­യാ­ണ് ഷൊ­റാ­ബു­ദ്ദീ­നെ വ­ധി­ച്ച­തെ­ന്ന് ആ­രോ­പി­ച്ച് സ­ഹോ­ദ­രന്‍ റു­ബാ­ബു­ദ്ദീന്‍ ഷെ­യ്­ഖ് സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ച്ചു.

ഗീ­താ ജോ­ഹ്‌­റി എ­ന്ന വ­നിതാ ഐ പി എ­സ് ഉ­ദ്യോ­ഗ­സ്ഥ­യു­ടെ നേ­തൃ­ത്വ­ത്തില്‍ അ­ന്വേഷ­ണം ആ­രം­ഭിച്ചു. അ­മി­ത് ഷാ­യാ­ണ് ഏ­റ്റു­മു­ട്ട­ലി­ന് നേ­തൃത്വം നല്‍­കി­യ­തെ­ന്ന് അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മായി. ഏ­റ്റു­മു­ട്ടല്‍ വ്യാ­ജ­മാ­ണെന്നും മു­തിര്‍­ന്ന ഐ പി എ­സ് ഉ­ദ്യോ­ഗ­സ്ഥരാ­യ ഡി ജി വന്‍­സാ­ര, രാ­ജ്­കു­മാര്‍ പാ­ണ്ഡ്യന്‍, എം എം ദി­നേ­ശ് എ­ന്നി­വര്‍­ക്ക ഇ­തില്‍ പ­ങ്കു­ള്ള­താ­യും അ­ന്വേ­ഷ­ണ­ത്തില്‍ ക­ണ്ടെ­ത്തി.

തു­ടര്‍­ന്ന് ഭീ­ഷ­ണി­യു­ടെ സ്വ­ര­വു­മാ­യി ഷാ രം­ഗ­ത്തെ­ത്തു­ക­യാ­യി­രുന്നു. ഏ­റ്റു­മ­ട്ടല്‍ ന­ട­ന്ന­ശേ­ഷം ഉ­ന്നത പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രു­മാ­യി ന­ട­ത്തിയ ഫോണ്‍ സം­ഭാ­ഷ­ണ­ങ്ങ­ളും, ജു­ഡീ­ഷ്യല്‍ മ­ജി­സ്‌­ട്രേ­റ്റി­ന് സാ­ക്ഷി­കള്‍ നല്‍കിയ മൊ­ഴി­കളും അ­മി­ത് ഷാ­യ്‌­ക്കെ­തി­രായി. മന്ത്രി കേ­സില്‍ നേ­രി­ട്ട് ഇ­ട­പെ­ട്ടു­വെന്നും ഉ­ന്ന­ത­കേ­ന്ദ്ര­ങ്ങ­ളില്‍ നി­ന്നും ത­നി­ക്ക് സ­മ്മര്‍­ദ്ദം നേ­രി­ട്ടെന്നും ജോ­ഹ്‌­രി­യു­ടെ അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ടില്‍ രേ­ഖ­പ്പെ­ടു­ത്തി.

ഷൊ­റാ­ബു­ദ്ദീ­ന്റെ ഏ­റ്റു­മുട്ടല്‍ കൊ­ല­പാ­ത­ക­ത്തി­ന് പി­ന്നില്‍ രാ­ജ­സ്ഥാ­നി­ലെ മാര്‍­ബിള്‍ ലോ­ബിക്കും പ­ങ്കു­ണ്ടെ­ന്ന് ആ­രോ­പ­ണ­മു­യര്‍­ന്നി­രുന്നു. ത­ങ്ങ­ളെ ഭീ­ഷ­ണി­പ്പെ­ടു­ത്തി പ­ണം­വാ­ങ്ങുന്ന ഷൊ­റാ­ബു­ദ്ദീ­നെ ത­ള­ക്കാന്‍ മാര്‍­ബിള്‍ ലോ­ബി വന്‍­സാ­ര­യെ­ന്ന ക്രി­മി­നല്‍ പ­ശ്ചാ­ത്ത­ല­മു­ള്ള ഉ­ദ്യോ­ഗസ്ഥ­ന് കൊ­ട്ടേ­ഷന്‍ നല്‍­കു­ക­യാ­യി­രു­ന്നെന്നും ആ­രോ­പ­ണ­മു­യര്‍ന്നു.

കേ­സില്‍ ഗു­ജ­റാ­ത്ത് സര്‍­ക്കാ­റി­ന്റെ പ­ങ്ക് വ്യ­ക്ത­മാ­യ­തോ­ടെ സി ബി ഐ അ­ന്വേഷ­ണം വേ­ണ­മെ­ന്ന് ആ­വ­ശ്യ­മു­യര്‍ന്നു. തു­ടര്‍­ന്ന് കേ­സില്‍ സി ബി ഐ അ­ന്വേഷ­ണം ന­ട­ത്താന്‍ 2010 ജ­നു­വ­രി 12 ന് സു­പ്രീം­കോട­തി ഉ­ത്ത­ര­വിട്ടു. കേ­സ് സി ബി ഐ ഏ­റ്റെ­ടു­ത്ത­തോ­ടെ­ അ­മി­ത് ഷാ­യു­ടെ ശ­നി­ദ­ശ തു­ടങ്ങി. ഏ­റ്റു­മു­ട്ടല്‍ കൊ­ല­പാ­ത­ക­ത്തില്‍ ഷാ­യു­ടെ പ­ങ്ക് സി ബി ഐ­ക്ക് വ്യ­ക്ത­മാ­യി.

കേ­സില്‍ ചോ­ദ്യം­ചെ­യ്യാ­നാ­യി ഹാ­ജ­രാ­കാന്‍ സ­മന്‍­സ് അ­യ­ച്ചെ­ങ്കിലും ഷാ ഹാ­ജ­രാ­യില്ല. ചോ­ദ്യാ­വ­ലി­യു­ടെ പ­കര്‍­പ്പ് ല­ഭി­ക്കു­ന്ന­തുവ­രെ ഹാ­ജ­രാ­കാന്‍ ക­ഴി­യി­ല്ലെ­ന്ന് ഷാ­യു­ടെ അ­ഭി­ഭാ­ഷ­കന്‍ സി ബി ഐ­യെ അ­റി­യിച്ചു. എ­ന്നാല്‍ ഏ­ജന്‍­സി ഇ­ത് നി­രാ­ക­രി­ക്കു­കയും കു­റ്റ­പത്രം സ­മര്‍­പ്പി­ക്കു­ക­യു­മാ­യി­രു­ന്നു.

മ­ന്ത്രി­യുള്‍­പ്പ­ടെ 14 പേര്‍­ക്കെ­തി­രാ­യാ­ണ് 30,000 പേ­ജു­ള്ള കു­റ്റ­പ­ത്രം സ­മര്‍­പ്പി­ച്ചി­രി­ക്കു­ന്നത്. കൊ­ല­പാ­തകം, ത­ട്ടി­ക്കൊണ്ടു­പോകല്‍, ക്രി­മിനല്‍ ഗൂഢാ­ലോ­ച­ന എ­ന്നീ കു­റ്റ­ങ്ങ­ളാ­ണ് മ­ന്ത്രി­ക്കെ­തി­രേ­യു­ള്ള­ത്. തു­ടര്‍ന്ന് ഒ­ളി­വി­ലാ­യി­രു­ന്ന ഷാ നാ­ട­കീ­യ­മാ­യി ബി ജെ പി ആ­സ്ഥാന­ത്ത് പ്ര­ത്യ­ക്ഷ­പ്പെ­ടു­കയും സി ബി ഐ­ക്ക് മു­മ്പാ­കെ പ­രി­വാ­ര­സ­മേതം കീ­ഴ­ട­ങ്ങു­ക­യു­മാ­യി­രുന്നു. കോട­തി ഷാ­യെ 14 ദി­വസ­ത്തെ ജു­ഡീ­ഷ്യല്‍ ക­സ്റ്റ­ഡി­യില്‍ വി­ട്ടു.

ആ­രോ­പ­ണ­മു­യര്‍­ന്ന­തി­നെ­ത്തു­ട­ര്‍­ന്ന് ഷാ കു­റേ­ക്കാ­ല­മാ­യി മ­ന്ത്രി­സ­ഭ­യില്‍ നിന്നും വി­ട്ടു­നില്‍­ക്കു­ക­യാ­യി­രുന്നു. മോ­ഡി­യാ­യി­രു­ന്നു ആ­ഭ്യ­ന്ത­ര­മ­ന്ത്രാ­ല­യ­ത്തി­ന്റെ ചുമ­ത­ല നിര്‍­വ്വ­ഹി­ച്ചി­രു­ന്നത്. അ­മി­ത് ഷാ­യു­ടെ അ­റ­സ്റ്റോ­ടെ മു­ഖ്യ­മന്ത്രി ന­രേന്ദ്ര­മോ­ഡി­യു­ടെ വി­ശ്വാ­സ്യ­ത­ക്കാ­ണ് ഇ­ടി­വ് സം­ഭ­വി­ച്ചി­രി­ക്കു­ന്നത്. കോണ്‍­ഗ്ര­സി സി ബി ഐ­യെ ദു­രു­പ­യോ­ഗം ചെ­യ്യു­ക­യാ­ണെന്നാ­രോ­പി­ച്ച് പ്രതി­രോ­ധം തീര്‍­ക്കാന്‍ ബി ജെ പി ശ്ര­മി­ക്കു­ന്നുണ്ട്.

എ­ന്നാല്‍ ഇ­തൊ­ന്നും അ­മി­ത് ഷാ­യു­ടെ ര­ക്ഷ­ക്കെ­ത്തില്ല. ചെ­യ്­ത പാ­പ­കര്‍­മ്മ­ങ്ങ­ളു­ടെ ഫ­ലം അ­നു­ഭ­വി­ക്കുക­യേ ഇ­നി നി­വര്‍­ത്തി­യു­ള്ളൂ. ര­ത്‌­നാ­ക­ര­നെ­ന്ന കാ­ട്ടാ­ളന്‍ മ­നം­മാ­റ്റംവ­ന്ന് വാ­ത്മീ­കി­യാ­യതു­പോ­ലെ പുതി­യ സം­ഭ­വ­ങ്ങള്‍ അ­മി­ത് ഷാ­യു­ടെ ജീ­വി­ത­ത്തിലും മാ­റ്റ­മു­ണ്ടാ­ക്കു­മെ­ന്ന് പ്ര­തീ­ക്ഷി­ക്കാം.

Advertisement