Categories

വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിക്ക് സി ബി ഐ നോട്ടീസ്

ന്യൂദല്‍ഹി: ഷറാബുദ്ദീന്‍ ഷെയ്ഖിനെ വ്യാജഏറ്റുമുട്ടലിലൂടെ വധിച്ച കേസില്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായ്ക്ക് സി ബി ഐ നോട്ടീസയച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പ്ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഷറാബുദ്ദീനെ വധിച്ചശേഷം അമിത് ഷാ നിരവധി ആളുകളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് സി ബി ഐ ക്ക് ലഭിച്ചിട്ടുണ്ട്. 2005 നവംബര്‍ 26 നായിരുന്നു ഷറാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചത്. സംസ്ഥാനപോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി കേസേറ്റെടുക്കാന്‍ സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഐ പി എസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, ദിനേഷ് എം എന്‍ എന്നിവര്‍ കുറ്റക്കാരെന്ന് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ പിന്നീട് ജയിലിലടച്ചു. ഷോറാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ ഏറ്റുമുട്ടലിലൂടെ വധിച്ചകേസില്‍ 14 പോലീസുകാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.