എഡിറ്റര്‍
എഡിറ്റര്‍
സൊഹറാബുദ്ദീന്‍ കേസ്: പ്രതികളെ ഗുജറാത്തിലേക്ക് അയക്കുന്നത് കോടതി തടഞ്ഞു
എഡിറ്റര്‍
Saturday 24th November 2012 10:00am

മുംബൈ: സൊഹറാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ ഗുജറാത്തിലേക്ക് അയക്കാന്‍ കഴിയില്ലെന്ന് മുംബൈ പ്രത്യേക കോടതി. കേസില്‍ തങ്ങളെ ഗുജറാത്ത് ജയിലിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

Ads By Google

പ്രതികളെ ഗുജറാത്തിലേക്ക് അയച്ചാല്‍ നിരോധിത സംഘടനയായ സുറ്റഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യില്‍ നിന്നും ആക്രമണമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് പ്രതികളുടെ ആവശ്യം കോടതി തള്ളിയത്.

ഇതിനെ തുടര്‍ന്ന് പ്രതികളെ മുംബൈയിലുള്ള ആര്‍തര്‍ ജയിലിലേക്ക് അയച്ചെങ്കിലും സ്ഥലപരിമിതിമൂലം അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ നവി മുംബൈയിലുള്ള തലോജ ജയിലിലേക്ക് കൊണ്ടുപോയി.

കേസില്‍ പ്രതികളായ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ.പി.എസ് ഓഫീസര്‍മാരായ ഡി.ജി വന്‍സാര, എം.എന്‍ ദിനേഷ്, ആര്‍.കെ പാണ്ഡ്യന്‍ എന്നിവരെ സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് കൊണ്ടുപോകുന്നത്. കേസ് ഗുജറാത്തില്‍ നിന്നും മുംബൈ കോടതിയിലേക്ക് മാറ്റിയിരുന്നു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പതിനൊന്ന് പോലീസ് ഓഫീസര്‍മാരില്‍ ഐ.പി.എസ് ഓഫീസറായ അഭയ് ചുദാസമ, ഡി.എസ്.പി നരേന്ദ്ര അമിന്‍ എന്നിവര്‍ അനാരോഗ്യം മൂലം മുംബൈയിലേക്ക് വന്നിരുന്നില്ല.

മുംബൈയില്‍ സിമി പ്രവര്‍ത്തകരില്‍ നിന്നും പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‌സ് ബ്യൂറോയില്‍ നിന്നും മള്‍ട്ടി ഏജന്‍സി സെന്ററില്‍ നിന്നും വിവരം ലഭിച്ചതായി കാണിച്ച് ഗുജറാത്തില്‍ നിന്നുള്ള അഭിഭാഷകരായ എസ്.എന്‍ രാജും അധിക് ശിരോദ്കറും കോടതിയില്‍ പറഞ്ഞു.

പ്രതികളെ കോടതിയില്‍ നേരിട്ട് കൊണ്ടുവരുന്നതിന് പകരമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടികള്‍ നടത്താമെന്നും ഇവര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

Advertisement