Categories

സുഹ്രബുദ്ധീന്‍ കേസ്: അമിത് ഷായ്ക്ക് ജാമ്യം

അഹമ്മദാബാദ്: സുഹ്രബുദ്ധീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് മന്ത്രി അമിത് ഷായ്ക്ക് ജാമ്യം ലഭിച്ചു. സി.ബി.ഐ മനപൂര്‍വ്വം തന്നെ കേസില്‍ പെടുത്തിയതാണെന്നും തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും ഷാ കോടതിയെ അറിയിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയാണ് കേസ് പരിഗണിച്ചത്. അമിത് ഷായുടെ ജാമ്യം നേരത്തെ സി.ബി.ഐ കോടതി നിഷേധിച്ചിരിക്കുന്നു.

വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ജൂലൈ 25നാണ് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രയായിരുന്ന അമിത് ഷായെ സി.ബി.ഐ അറസ്റ്റുചെയ്ത്.

കഴിഞ്ഞ ജുലൈയിലാണ് അമിത്ാ സി.ബി.ഐക്ക് മുമ്പാകെ കീഴടങ്ങിയത്. പിന്നീട് ഷാ സബര്‍മതി ജയിലിലായിരുന്നു.

2005 നവംബറിലാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ സുഹ്രബുദ്ധീനും ഭാര്യയും കൊല്ലപ്പെട്ടത്. തീവ്രവാദിയാണെന്നാരോപിച്ച് പോലീസ് സുഹ്രബുദ്ധീനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സുഹ്രബുദ്ധീന്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസ് വാദം.

കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു. കേസ് സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മതിയെന്ന നിലപാടാണ് നിലപാടാണ് ഗുജറാത്ത് സര്‍ക്കാര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ഇത് തള്ളിക്കളഞ്ഞാണ് സുപ്രിംകോടതി ഇന്ന് കേസി സി ബി ഐയെ ഏല്‍പ്പിക്കുന്നത്.

തീവ്രവാദികളായ സൊഹ്രബുദ്ധീനെയും ഭാര്യയേയും ഏറ്റുമുട്ടലില്‍ വധിച്ചുവെന്നതായിരുന്നു നേരത്തെ സംസ്ഥാന പോലീസ് നല്‍കിയ വിവരം. എന്നാല്‍ സുപ്രിം കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലൂടെയാണ് ഇത് വ്യാജ ഏറ്റുമട്ടലായിരുന്നുവെന്ന വിവരം രാജ്യത്തിന്റെ ശ്രദ്ധയിലെത്തുന്നത്.

അമി­ത് ഷാ­ക്കെ­തി­രെ നിര്‍­ണാ­യ­ക തെ­ളി­വുകള്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.