എഡിറ്റര്‍
എഡിറ്റര്‍
ആസ്ട്രേലിയക്കെതിരെ കിട്ടാത്ത ബൗണ്‍സ് നിങ്ങള്‍ക്ക് വെള്ളത്തിനടിയില്‍ കിട്ടുമോ?; സ്വിമ്മിംഗ് പൂളിലും ഇഷാന്ത് ശര്‍മ്മയെ വെറുതെ വിടാതെ ട്രോളന്മാര്‍
എഡിറ്റര്‍
Tuesday 22nd August 2017 10:05pm

മുംബെ: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് ട്വിറ്ററില്‍ ആരാധകരുടെ വക ട്രോള്‍മഴ. മാലിദ്വീപിലെ കുടുംബത്തോടൊപ്പമുള്ള അവധിയാഘോഷത്തിനിടെ ട്വിറ്ററിലിട്ട ഫോട്ടോയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ട്രോളിയത്. സിമ്മിംഗ് പൂളില്‍ നീന്താന്‍ തുടങ്ങുന്നതിന് മുന്നെയുള്ള ഫോട്ടോയാണ് വെള്ളത്തിനടിയിലെ സീമും ബൗണ്‍സും കണ്ടെത്താന്‍ പോകുന്നു എന്ന ക്യാപ്ഷനോട് കൂടിയാണ് ഇഷാന്ത് ചിത്രം ട്വീറ്റ് ചെയ്തത്.

പലതരത്തിലുള്ള ട്വീറ്റുകളാണ് ഇഷാന്തിന്റെ ട്വീറ്റിനെ കളിയാക്കി ആരാധകര്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന ഇന്ത്യ- ആസ്ട്രേലിയ മത്സരത്തിലെ ഇഷാന്തിന്റെ മോശം ഫോമിനെ കളിയാക്കി ആസ്ട്രേലിയക്കെതിരെ കിട്ടാത്ത പേസും ബൗണ്‍സുമാണൊ വെള്ളത്തിനടിയില്‍ കിട്ടുക എന്നായിരുന്നു ഒരാളുടെ ചോദ്യം.

വെള്ളത്തിനടിയില്‍ ഒന്നും കാണില്ല നമുക്ക് പിച്ചില്‍ കാണാമെന്നായി മറ്റൊരാള്‍. കുട്ടികള്‍ സ്വിംഗ് കണ്ടീഷണിലും മുതിര്‍ന്നവര്‍ ഗ്രീന്‍ഡെക്കിലും ഇതിഹാസങ്ങള്‍ ചത്തപിച്ചുകളിലും പരിശീലിക്കും വെള്ളത്തിനടിയില്‍ പരിശീലിക്കുന്നവന്‍ ദൈവമാണ് തുടങ്ങിയ തരത്തിലുള്ള ട്രോളുകളായാണ് ട്വീറ്റിന് മറുപടികള്‍ വന്നത്.

ആസ്ട്രേലിയക്കെതിരെയുള്ള മോശം ഫോമിനെ തുടര്‍ന്ന് ശ്രീലങ്കക്കെതിരെയുള്ള ടീമില്‍ നിന്നും ഇഷാന്ത് ശര്‍മ്മയെ ഒഴിവാക്കിയിരുന്നു.

Advertisement