കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം മറ്റാരുമല്ല, സാക്ഷാല്‍ ജഡിലശ്രീ കുമ്മനം അവറുകള്‍ ആണ്. വിഷയം മെട്രോ തന്നെ.

മെട്രോ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇടിച്ചുകയറി സ്ഥാനം പിടിച്ചാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹീറോയായത്.

പ്രതിപക്ഷ നേതാവടക്കമുള്ള ജനപ്രതിനിധികളെ ഒഴിവാക്കി പ്രധാനമന്ത്രി നടത്തിയ യാത്രയില്‍ സുരക്ഷാ പട്ടികയെ പോലും അട്ടിമറിച്ചാണ് കുമ്മനം രാജശേഖരന്‍ ഇടം കണ്ടെത്തിയത്. ഗവര്‍ണര്‍ പി സദാശിവം, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിലാണ് കുമ്മനവും ഇരിപ്പിടം കണ്ടെത്തിയത്. മോദിയ്ക്ക് തൊട്ടടുത്ത് തന്നെ സീറ്റ് കിട്ടിയില്ലെങ്കിലും മോദിയുടെ അടുത്തിരിക്കുന്ന സദാശിവത്തിനടുത്ത് ഒരു സീറ്റ് തരപ്പെടുത്തിയെടുത്തു കുമ്മനംജി.


Also Read: കൊച്ചി മെട്രോയില്‍ വലിഞ്ഞു കയറിയ കുമ്മനത്തെ ‘പുറത്താക്കി’ മുഖ്യമന്ത്രി


കുമ്മനത്തിന്റെ ഈ കട്ട ഹീറോയിസത്തെ എങ്ങനെ പ്രശംസിക്കണമെന്നറിയാതെ കുഴങ്ങുകയാണ് സോഷ്യല്‍ മീഡിയ.  വിളിക്കാത്ത സദ്യയ്ക്ക് സ്ഥിരമായെത്തുന്ന സുഹൃത്ത്, എങ്ങനെ വിശേഷിപ്പിക്കും ഈ മഹാനെ എന്ന് അവര്‍ തല പുകഞ്ഞ് ആലോചിക്കുകയാണ്.

മെട്രോയുടെ ദൃഷ്ടിമാറാനാണ് കുമ്മനം ആരെയും കണക്കാക്കാതെ കയറിപ്പറ്റിയതെന്നും അതല്ലാ ഇനി പെടുന്നനെ വല്ല അപകടമുണ്ടായാല്‍ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും രക്ഷിക്കാനാണ് കു്മ്മനം അവര്‍ക്കൊപ്പം സ്ീറ്റ് പിടിച്ചതെന്നും പറയപ്പെടുന്നു.

ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ കാണാം.

Credit: Amal Krishnan

Credit: Afsal Karunagappally

Credit: Arjun Peralam

Credit : Chakko Philip

Credit: Arjun Peralam