സോഷ്യല്‍മീഡിയയില്‍ സദാചാരവാദികളുടെ അധിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സിനിമാ താരങ്ങളാണ്. അതില്‍ ഏറിയ പങ്കിനും ഇരയാകുന്നത് ബോളിവുഡ് നടികളുമാണ്. താരങ്ങള്‍ ഏത് തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത് എതു തരത്തിലുള്ളവയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് എന്നു നോക്കിയിരിക്കലാണ് ഇത്തരക്കാര്‍.


Also Read: വിഴിഞ്ഞം കരാര്‍ കൊണ്ട് കേരളത്തിനുള്ള നേട്ടമെന്ത്?; അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി


എന്നാല്‍ അടുത്തകാലത്തായി സദാചാരവുമായി വരുന്ന ‘നേരാങ്ങളമാരെ’ അതേ വേദിയില്‍തന്നെ നടിമാര്‍ കൈകാര്യം ചെയ്യാറുണ്ട്. അത്തരത്തിലൊരു അനുഭവമാണ് ബോളിവുഡ് താരം തപ്‌സി പന്നുവിനു ഇന്നുണ്ടായിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ‘ജുധ്വാ 2’ വില്‍ നിന്നുളള ബിക്കിനി ചിത്രമാണ് തപ്സി ട്വിറ്ററില്‍ ഇന്നു പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ തന്നെ താരത്തെ അധിക്ഷേപിച്ചുകൊണ്ട് ചിത്രത്തിനിടയില്‍ കമന്റുമായി ഒരാളെത്തുകയായിരുന്നു.

 


Dont Miss: ‘പൂജ്യത്തിന്റെ വില കണ്ടോ’; വിവാഹമോചനത്തിനായി പേസില്‍ നിന്ന് 1 കോടി ആവശ്യപ്പെട്ട റിയക്ക് പറ്റിയ അബദ്ധം


‘നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്. അതിനാല്‍ എന്തുകൊണ്ടാണ് ബാക്കി വസ്ത്രം കൂടി നീക്കം ചെയ്യാത്തത്. അങ്ങനെയെങ്കില്‍ അതുകണ്ട് നിങ്ങളുടെ സഹോദരന്‍ അഭിമാനം കൊണ്ടേനെ’ എന്നായിരുന്നു വിജയ് ഗുപ്ത എന്ന അക്കൗണ്ടില്‍ നിന്നു വന്ന റീട്വീറ്റ്.

അധികം വൈകാതെ തന്നെ ട്വീറ്റിനു മറുപടിയുമായി താരം രംഗത്തെത്തി ‘എനിക്കൊരു സഹോദരന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് ഉറപ്പായും അഭിമാനം കൊളളാന്‍ പറഞ്ഞേനെ, പക്ഷേ ഇപ്പോള്‍ എനിക്ക് അനുജത്തിയോടേ ചോദിക്കാനാവൂ’വെന്നായിരുന്നു തപ്സിയുടെ മറുപടി.

thapsee pannu