തൃശൂര്‍: എം പി വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്‌ ജനത (ഡെമോക്രാറ്റിക്‌) പാര്‍ട്ടിയുടെ ഔദ്യോഗികപ്രഖ്യാപനം നടന്നു.തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്തെ ഡോ റാം മനോഹര്‍ ലോഹ്യ നഗറില്‍ നടന്ന സമ്മേളനത്തില്‍ ജ്ഞാനപീഠം അവാര്‍ഡ്‌ ജേതാവ്‌ ഡോ യു ആര്‍ അനന്തമൂര്‍ത്തിയാണ്‌ പാര്‍ട്ടിയുടെ ഔദ്യോഗികപ്രഖ്യാപനം നടത്തിയത്‌.

പാര്‍ട്ടിയുടെ ഔദ്യോഗികപതാക അനന്തമൂര്‍ത്തിയില്‍ നിന്ന്‌ എംപി വീരേന്ദ്രകുമാര്‍ സ്വീകരിച്ചു.