തൃശ്ശൂര്‍: സോഷ്യലിസ്റ്റ് ജനത(എസ്.ജെ.ഡി)യുടെ സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന് രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ്സുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയില്‍ വീരേന്ദ്ര കുമാറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കൃഷ്ണന്‍കുട്ടിയും പരാജയപ്പെട്ടു വെന്ന് സീനിയര്‍ വൈസ് പ്രസിഡന്റായ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഇത് പാര്‍ട്ടിക്കുള്ളില്‍ വിശ്വാസ തകര്‍ച്ചക്ക് കാരണമായിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാര്‍ട്ടിക്ക് പ്രതിസന്ധിനേരിട്ടപ്പോള്‍ വീരേന്ദ്രകുമാര്‍ പ്രതികരിച്ചില്ലെന്ന് പാലക്കാട്ട് നിന്നുള്ള പ്രവര്‍ത്തകരും കുറ്റപ്പെടുത്തി. കൃഷ്ണന്‍കുട്ടിയുടെ നിലപാടുകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ കളങ്കമാക്കിയെന്നും അവര്‍ ആരോപാച്ചു. എന്നാല്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പാര്‍ട്ടിയുമായി ഒന്നിച്ച് പോകുമെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു

യു.ഡി.എഫ് ബന്ധം താന്‍ അവസാനിപ്പിച്ചുവെന്ന് കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സോഷ്യലിസ്റ്റ് ജനതയില്‍ ഉറച്ചുനില്‍ക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും വീരേന്ദ്രകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.