എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട് മണ്ഡലം സോഷ്യലിസ്റ്റ് ജനതയ്ക്ക് കൈമാറുന്നതിനെതിരെ പ്രതിഷേധം
എഡിറ്റര്‍
Sunday 9th March 2014 12:18pm

sjd-and-congress

പാലക്കാട്: പാലക്കാട് ലോകസഭ മണ്ഡലം സോഷ്യലിസ്റ്റ് ജനതക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. മണ്ഡലം കൈമാറുന്നതില്‍ പ്രതിഷേധമറിയിച്ച് നഗരത്തില്‍ പലയിടത്തും പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു.

മണ്ഡലം സോഷ്യലിസ്റ്റ് ജനതക്ക് കൈമാറുന്നത് സി.പി.ഐ.എമ്മിന് അടിയറ വയ്ക്കുന്നതിന് തുല്ല്യമാണെന്ന തരത്തിലുള്ള ബാനറുകളാണ് നഗരസഭക്ക് മുന്നിലുള്‍പ്പെടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മണ്ഡലത്തില്‍ വിജയസാധ്യതയുള്ള പ്രാദേശിക സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.

വടകര ആവശ്യപ്പെട്ട സോഷ്യലിസ്റ്റ് ജനതയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായായി പാലക്കാട് ലോകസഭാ മണ്ഡലം നല്‍കാനുള്ള സന്നദ്ധത കോണ്‍ഗ്രസ് വീരേന്ദ്രകുമാര്‍ വിഭാഗത്തെ അറിയിച്ചത്.

ഇതില്‍ അതൃപ്തി അറിയിച്ചാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. 1958 ല്‍ മണ്ഡലം രൂപീകരിച്ച ശേഷം കോണ്‍ഗ്രസ് മത്സരിച്ച് വരുന്ന മണ്ഡലം ഘടകകക്ഷിക്ക് കൈമാറരുതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

വിജയസാധ്യതയുള്ള പ്രാദേശിക തലത്തിലുള്ള സ്ഥാനാര്‍ത്ഥികളെ മണ്ഡലത്തില്‍ നിശ്ചയിക്കണമെന്നും ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement