എഡിറ്റര്‍
എഡിറ്റര്‍
‘ലാലേ പറയെടാ നിനക്കെനീ ഷെവലിയാര്‍ വേണോ..അതും ഈ നന്‍പന്‍ മേടിച്ചു തരും’; ദേശീയ ചലച്ചിത്ര അവാര്‍ഡിനെ ഏഷ്യാനെറ്റ് അവാര്‍ഡ് നിലവാരത്തിലെത്തിച്ച പ്രിയദര്‍ശന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Friday 7th April 2017 6:22pm

കൊച്ചി: സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ ചര്‍ച്ച മൂന്നു സുഹൃത്തുക്കളെക്കുറിച്ചാണ്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, അക്ഷയ് കുമാര്‍. പ്രിയന്‍ ജൂറി ചെയര്‍മാനായ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ തന്റെ പ്രിയ ചങ്ങാതിമാരെ പ്രിയന്‍ മറന്നില്ല. ആ സൗഹൃദത്തിന്റെ ഊഷ്മളതായെ എങ്ങനെ പ്രശംസിക്കണമെന്നു മനസ്സിലാകാതെ കുഴയുകയാണ് ട്രോളന്മാര്‍.

അക്ഷയ്കുമാറും മോഹന്‍ലാലും മികച്ച നടനും പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായതാണ് നവമാധ്യമങ്ങളുടെ ഈ കടന്നാക്രമണത്തിന് പിന്നില്‍. രുസ്തമിലെ അഭിനയത്തില്‍ എന്താണ് മികവെന്ന് അക്ഷയ്കുമാറിന് പോലും ഇനിയും ബോധ്യമായിട്ടില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്. പുലിമുരുകനിലെയും മുന്തിരിവള്ളികളിലെയും അഭിനയത്തിന് ലാലിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് കട്ട ലാലേട്ടന്‍ ഫാന്‍സിനു പോലും മനസ്സിലായിട്ടില്ലെന്നതാണ് വാസ്തവം.

ദങ്കലിലെ ആമിറും, കമ്മട്ടിപ്പാടത്തെ വിനായകനുമെല്ലാം ഏങ്ങനെ അളന്നാലും ഇവര്‍ക്ക് മുകളിലാണെന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ മോഹന്‍ലാലിനെയും പ്രിയനേയും തിരഞ്ഞുപിടിച്ചാണ് ട്രോളന്മാര്‍ ആക്രമിക്കുന്നത്.


Also Read: അടിച്ചു മോളേ!! ദേശീയ അവാര്‍ഡ് നേട്ടം വിശ്വസിക്കാനാവാതെ അക്ഷയ് കുമാറും സോനം കപൂറും; അമ്പരപ്പ് പങ്കുവച്ച് താരങ്ങളുടെ പ്രതികരണം


വരയന്‍പുലിക്ക് അവാര്‍ഡ് കൊടുക്കാത്തതിലുള്ള വേദന പങ്കുവെക്കുന്നവരും പതിവുപോലെ ഇക്കുറിയുമുണ്ട്. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സൗഹൃദം തന്നെയാണ് ഈ അവാര്‍ഡിന് പിന്നിലെന്ന് മലയാളികള്‍ ഉറപ്പിച്ചു കഴിഞ്ഞു. അക്ഷയ്കുമാറാകട്ടെ, പ്രിയദര്‍ശന്റെ ബോളിവുഡ് സിനിമകളിലെ നായകനും അദ്ദേഹത്തിന്റെ അടുത്ത സ്നേഹിതനും തന്നെ മാത്രമല്ല മോഹന്‍ലാലിനു നല്‍കിയതൊക്കെ പ്രിയന്‍ അക്ഷയ്ക്കും നല്‍കിയിട്ടുണ്ട്, വിജയ ചിത്രങ്ങളായി. പിന്നെങ്ങനെ അവാര്‍ഡ് നല്‍കാതിരിക്കും എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ട്രോളുകള്‍ കാണാം

Advertisement