കൊളംബോ: സിനിമാ താരങ്ങളേക്കാള്‍ ആരാധകരുള്ളവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ എന്നു പറയാം. മറ്റേത് ടീമിനും അവകാശപ്പെടാനില്ലാത്ത അത്രയ്ക്കുണ്ട് ഇന്ത്യയുടെ ആരാധക സമ്പത്ത്. ടീമിലെ ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയാകും. ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റും. അപ്പോള്‍ പിന്നെ പുതിയ പരിശീലകനെ തെരഞ്ഞെടുത്താന്‍ പിന്നെ പറയണോ.

പുതിയ പരിശീലകനായി രവിശാസ്ത്രി സ്ഥാനമേറ്റെടുത്തത് ക്രിക്കറ്റ് ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. താരത്തിന്റെ പുതിയ പദവിയെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും നിരവധി അന്താരാഷ്ട്ര താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന കെ.പിയുടെ പ്രതികരണം ട്രോളുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.


Also Read:  ‘അതൊന്നുമല്ല ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്’; കുംബ്ലെയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി വിരാട് കോഹ്‌ലി, വീഡിയോ കാണാം


ഇതെല്ലാം, കഴിഞ്ഞു ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ‘പണി തുടങ്ങി’ എന്ന രവിശാസ്ത്രിയുടെ ട്വീറ്റിനു മറുപടിയായി ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഇട്ട ട്വീറ്റാണ് ട്വിറ്ററൈറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായോ എന്നാണ് പീറ്റേഴ്സന്റെ ട്വീറ്റ്.

ഇല്ല, രവിശാസ്ത്രി ശ്രീലങ്കയില്‍ വെറുതെ യാത്രയ്ക്കു പോയതാണെന്നാണ് പീറ്റേഴ്സന്റെ ട്വീറ്റിനു മറുപടിയായി ഒരാളുടെ ട്വീറ്റ്. കോച്ചായി പക്ഷെ, തലയുണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല എന്നാണ് മറ്റൊരാളുടെ ട്വീറ്റ്.

എന്തായാലും, പീറ്റേഴ്സണ്‍ ചോദിച്ചതു കാര്യമായിട്ടാണോ അതോ, ഒന്നു ആക്കിയതാണോ എന്ന സംശയം ട്വിറ്ററൈറ്റുകള്‍ക്കും മാറിയിട്ടില്ല.