എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ സോഷ്യല്‍മീഡിയകളെ ദുരുപയോഗം ചെയ്യുന്നു: കോബ്രാ പോസ്റ്റ് വെളിപ്പെടുത്തല്‍
എഡിറ്റര്‍
Saturday 30th November 2013 12:58am

operation-blue-virus

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ രാജ്യത്ത് ഐ.ടി കമ്പനികള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്

ഇന്‍വെസ്റ്റിഗേഷന്‍ വെബ്‌സൈറ്റായ കോബ്രാ പോസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി അതില്‍ സുഹൃത്തുക്കളേയും ഫോളോവേഴ്‌സിനെയും ഉണ്ടാക്കുകയും രാഷ്ട്രീയഎതിരാളികളെ തകര്‍ക്കാനായി അവര്‍ക്കെതിരെ ക്യാമ്പയിനിങ് നടത്തുകയും പ്രതിച്ഛായ മോശമാക്കത്തക്ക രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയുമാണ് ഐ.ടി കമ്പനികളുടെ സഹായത്തോടെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയകളെ ദുരുപയോഗം ചെയ്യുന്നത്.

കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷന്‍ ബ്ലൂ വൈറസ് എന്ന സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

കോബ്രാ പോസ്റ്റ് ഡോട്ട് കോം എഡിറ്റര്‍ അനിരുദ്ധ ബഹല്‍ പറയുന്നതനുസരിച്ച് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്ക് മോഡി നിരവധി ഐ.ടി കമ്പനികള്‍ ഇത്തരത്തില്‍ ഫേസ് ബുക്കുകളിലും ട്വിറ്ററിലും നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. ബി.ജെ.പി തന്നെയാണ് സോഷ്യല്‍ മീഡിയ ക്യാമ്പയിനിങ്ങില്‍ ഇപ്പോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഓപ്പറേഷന്‍ ബ്ലൂ വൈറസ് വ്യക്തമാക്കുന്നു.

മോദിക്കുവേണ്ടി പ്രചരണം നടത്തുന്ന ഐടി സംഘങ്ങള്‍ വരുന്ന ലോക്‌സഭ ഇലക്ഷന് മുമ്പായി രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ ഉണ്ടാക്കുന്നതായും കോബ്രാ പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്.

ഏതാണ്ട് 92,000 രൂപ ചിലവഴിച്ചാല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ പ്രതിച്ഛായ നശിപ്പിക്കാന്‍ സാധിക്കുമെന്നാണ് കോബ്രാ പോസ്റ്റ് പറയുന്നത്.

ഇന്ത്യയില്‍ ഇത്തരത്തില്‍ 25ഓളം ഐടി കമ്പനികള്‍ ഉണ്ടെന്നാണ് കോബ്രാ പോസ്റ്റ് വെളിപ്പെടുത്തുന്നത്.

പ്രതിച്ഛായ തകര്‍ക്കേണ്ട നേതാവിനെതിക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളും കമന്റുകളുമാണ് ഐ.ടി കമ്പനി ഉണ്ടാക്കുന്ന വ്യാജ പ്രൊഫൈലുകള്‍ പുറത്തുവിടുന്നത്.

എന്നാല്‍ ഇത്തരമൊരു പ്രവര്‍ത്തനം നടക്കുന്ന ഇന്ത്യയില്‍ വെച്ചല്ല. പ്രധാനമായും കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് വ്യാജ പ്രൊഫൈലുകള്‍ വഴിയുള്ള ഇത്തരം പ്രചരണം.

പ്രൊഫൈലുകളുടെ ഉറവിടം കണ്ടെത്താതിരിക്കാനാണ് ഈ രാജ്യങ്ങളില്‍ നിന്ന് പോസ്റ്റ് ചെയ്യുന്നതെന്നും കോബ്രാ പോസ്റ്റ് വ്യക്തമാക്കുക്കുന്നു.

ചില കുറുക്കുവഴികള്‍ ഉപയോഗിച്ച് ഓരോ മണിക്കൂറിലും ഉറവിടങ്ങള്‍ മാറ്റുന്നതിനാല്‍ തന്നെ ഒരിക്കലും ഈ വ്യാജ പ്രൊഫൈലുകളെ കണ്ടെത്താന്‍ സാധിക്കിക്കുകയുമില്ല.

മറ്റ് കമ്പ്യൂട്ടറുകളുടെ ഐ.പി ഉപയോഗിച്ചുകൊണ്ടും ഇത്തരത്തില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകള്‍ ചെയ്യാറുണ്ടെന്നും കോബ്രോ പോസ്റ്റ് വെളിപ്പെടുത്തുന്നു.

Advertisement