എഡിറ്റര്‍
എഡിറ്റര്‍
‘അതു പിന്നെ.. സിംഹാസനം എടുത്തുമാറ്റാന്‍ പോയതായിരുന്നു പിന്നെ സ്വാമി ഇരിക്കുന്നത് കണ്ടപ്പോ..; ഭാരതീതീര്‍ഥസ്വാമിയുടെ അനുഗ്രഹത്തിനെത്തിയ മന്ത്രിമാരെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Friday 16th June 2017 1:07pm

 

കോഴിക്കോട്: കഴിഞ്ഞ ദിവസം ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി സംഘാടകര്‍ വേദിയില്‍ ഒരുക്കിയിട്ട സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എടുത്തുമാറ്റിയതായിരുന്നു ചര്‍ച്ചാ വിഷയം. എന്നാല്‍ ഇന്ന് ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനത്തിനായി ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ കാത്തിരുന്ന മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.


Also read   ‘ദേ നിക്കണു മുതലാളി മണവാളന്‍’; ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ താരമായി കേരളത്തിന്റെ മണവാളനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍


കടകംപള്ളിയുടെ സിംഹാസനം നീക്കലുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകള്‍. ജി. സുധാകരന്റെ പ്രസിദ്ധമായ ‘പൂച്ച’ കവിതയും ചര്‍ച്ചാ വിഷയം ആയിട്ടുണ്ട്. സ്വാമിയുടെ ദര്‍ശനത്തിനായി കാത്തിരുന്ന മന്ത്രിമാര്‍ ഏതെങ്കിലും ആദിവാസി – ദളിത് സമുദായ നേതാക്കള്‍ക്കാണ് ഇങ്ങനെയൊരു സ്വീകരണം നല്‍കിയിരുന്നതെങ്കില്‍ മന്ത്രിസഭയിലെയും പാര്‍ട്ടിയിലെയും പ്രമുഖര്‍ ഇങ്ങനെ വളരെ നേരത്തെ പോയി കാത്തിരിക്കുമായിരുന്നോയെന്നും ഇവര്‍ ചോദിക്കുന്നു.


Dont miss കള്ളവോട്ട് കേസ് സുരേന്ദ്രന് പണിയാവും! സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ‘പരേതരും ഗള്‍ഫില്‍ നിന്ന് വോട്ടുചെയ്തവരും’


Advertisement