എഡിറ്റര്‍
എഡിറ്റര്‍
‘സണ്ണി ലിയോണിനെ കാണാന്‍ കുമ്മനമടിച്ച കുമ്മനംജീ മുതല്‍ സുന്നി സമ്മേളനത്തിനെത്തിയ കാന്തപുരം വരെ’; സണ്ണിഡേയില്‍ കോരിത്തരിച്ച് സോഷ്യല്‍ മീഡിയയും
എഡിറ്റര്‍
Thursday 17th August 2017 7:19pm

കൊച്ചി: ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ കൊച്ചിയിലേക്കുള്ള വരവായിരുന്നു ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കൊച്ചിയിലേക്കു വരുന്നുവെന്ന് സണ്ണി അറിയച്ചതു മുതല്‍ സ്വപ്‌നസുന്ദരിയുടെ വരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ സണ്ണിയെത്തിയപ്പോള്‍ ആവേശവും ആനന്ദവുമെല്ലാം അണപൊട്ടിയൊഴുകി.

സ്മാര്‍ട്ട്‌ഫോണ്‍ വിപണന ശൃംഖലയായ ഫോണ്‍ ഫോറിന്റെ ഷോറൂമിന്റെ ഉദ്ഘാടനത്തിനായിരുന്നു സണ്ണിയെത്തിയത്. കൊച്ചിയിലെത്തിയ ആരാധകരെ കണ്ട് കേരളം മാത്രമല്ല സണ്ണി ലിയോണ്‍ വരെ ഞെട്ടിയെന്നതാണ് വാസതവം. ഫോണ്‍ ഫോറിന്റെ ഷോറൂമിന് മുന്നിലെ ജനക്കൂട്ടത്തിന്റെ ചിത്രവും വലിയ രീതിയില്‍ പ്രചരിക്കപ്പെടുന്നുണ്ട്.


Also Read:  ‘ഹസാരെ ക്യാമ്പയിന്‍ ആര്‍.എസ്.എസ് സ്‌പോണ്‍സര്‍ഡ് പരിപാടി’;കേരളത്തെകുറിച്ചുള്ള പ്രചരണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ്;വെളിപ്പെടുത്തലമായി ബി.ജെ.പി ഐ.ടി സെല്‍ മുന്‍ തൊഴിലാളി


ആരാധകരുടെ ഐ ലവ് യൂ വിളിയില്‍ സണ്ണിച്ചേച്ചി നാണം കൊണ്ട് മുഖം പൊത്തിയതും സണ്ണിയെ കാണാന്‍ വ്യത്യസ്ത വഴികള്‍ തേടിയവരുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

തങ്ങളുടെ പ്രിയങ്കരിയായ സണ്ണിച്ചേച്ചിയുടെ വരവിനെ ട്രോളന്മാര്‍ ആഘോഷമാക്കുന്നുണ്ട്. ട്രോളുകളാകുമ്പോള്‍ പിന്നെ സാക്ഷാല്‍ കുമ്മനംജി ഇല്ലാതെ എന്ത് എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് തോന്നിപ്പിക്കുന്ന തരത്തിലും ട്രോളുകളുമുണ്ട്. കുമ്മനം സണ്ണിയെ കാണാന്‍ ‘കുമ്മനമടിക്കുന്നതും’ ട്രോളന്മാരുടെ ഭാവനയില്‍ വിരിയുന്നുണ്ട്.

വീട്ടില്‍ കള്ളം പറഞ്ഞ് കൊച്ചിയില്‍ പോയവര്‍ തിരികെയെത്തുന്നതും ആള്‍ക്കൂട്ടത്തിനിടയില്‍ പരസ്പരം കണ്ടു മുട്ടിയ അച്ഛനും മകനുമെല്ലാം ട്രോളുകളിലെ താരങ്ങളാണ്.

ചില ട്രോളുകള്‍ കാണാം

കടപ്പാട്: ട്രോള്‍ റിപ്പബ്ലിക്, ഡാങ്ക് മീംസ്, ഐ.സി.യു

Advertisement