എഡിറ്റര്‍
എഡിറ്റര്‍
‘ആ കാക്കിക്കുപ്പായത്തിനുള്ളില്‍ ഒരു ദേശസ്‌നേഹിയുണ്ടായിരുന്നു, ഒരു ആര്‍.എസ്.എസ് കാമുകനുണ്ടായിരുന്നു’; സെന്‍കുമാറിനെ നിറുത്തി പൊരിച്ച് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Saturday 8th July 2017 10:04pm

കോഴിക്കോട്: ഇസ്‌ലാമിക് സ്‌റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവുമില്ലെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുയര്‍ത്തിയിരിക്കുന്നത്.

മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും ആര്‍.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നുമായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.

സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. സെന്‍കുമാറിനുളളിലെ സംഘപിരവാര്‍ സ്വഭാവമാണ് പുറത്തു വന്നിരിക്കുന്നതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. നേരത്തെ പൊലീസ് മേധാവിയായി വീണ്ടും സ്ഥാനമേല്‍ക്കുന്നതിനിടെ സെന്‍കുമാറിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി പരാമര്‍ശം ഓര്‍പ്പിക്കുന്നതാണ് ചില പോസ്റ്റുകള്‍.


Also Read: 

‘ബോളിവുഡിലെ രമേശ് പിഷാരടി’ കപില്‍ ശര്‍മ്മ പരിപാടിയ്ക്കിടെ കുഴഞ്ഞു വീണു; സംഭവം ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും നോക്കി നില്‍ക്കെ


‘നിങ്ങള്‍ വല്ലാതെ ബഹളം വെക്കേണ്ട അയാള്‍ നിങ്ങടെ കയ്യിലല്ല ഇപ്പോ മറ്റാളുകളുടെ കൈയ്യിലാണു നിങ്ങളേക്കാള്‍ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കൈയ്യിലുണ്ട് അത് ഓര്‍മ്മിച്ചോ..’
സ: പിണറായി വിജയന്‍ (മുന്‍പേ പറഞ്ഞത് ). എന്നായിരുന്നു സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സെന്‍ കുമാറിനു സൗമ്യമായ ഒരു മുഖമാണു. അധികം വികാരപ്രകടനങ്ങള്‍ ഇല്ലാതെ വളരെ ലോജിക്കലായി സംസാരിക്കുന്നു എന്ന് തോന്നും. ഡോ ഗോപാലകൃഷ്ണനും ഇതേ മുഖമാണു. എന്നു പറഞ്ഞാണ് രഞ്ജിത്ത് ആന്റണി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട തന്റെ പഴയ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

‘ആ കാക്കിക്കുപ്പായത്തിനുള്ളില്‍ ഒരു ദേശസ്‌നേഹിയുണ്ടായിരുന്നു, ഒരു വികസനവാദിയുണ്ടായിരുന്നു, ഒരു ആര്‍.എസ്.എസ് കാമുകനുണ്ടായിരുന്നു, പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം…..സെന്‍ മൊഴികള്‍ക്കായി…’ എന്നാണ് മനില സി മോഹന്‍ പറയുന്നത്.

ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലേക്ക്

Advertisement