തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിത്തിനിരയായ വിദ്യാര്‍ത്ഥിനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം. സദാചാര അക്രങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമ്പോഴാണ് അസ്മിതയെ അപമാനിച്ച് കൊണ്ട് സൈബര്‍ സഖാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.


Also read അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി 


തന്നെ അപമാനിക്കുന്ന തരത്തില്‍ വന്ന കമന്റുകള്‍ അസ്മിത തന്റെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

സഖാവ് അര്‍ജ്ജുന്‍ ആയങ്കിക്ക് വിപ്ലവാഭിവാദ്യങ്ങള്‍ എന്ന പരിഹാസത്തോടെയാണ് അസ്മിത കമന്റ് പോസ്റ്റ് ചെയ്തത്.
അസ്മിതയുടെ ജാനകി രാവണ്‍ എന്ന ഫേസ് ബുക്ക് പേജിലാണ് പീഡോഫീലിയ ചര്‍ച്ചകളില്‍ ആരോപണ വിധേയനോട് അനുഭാവം പ്രകടിപ്പിച്ചെന്ന ആരോപണവുമായി സൈബര്‍ സഖാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

അര്‍ജുന്‍ ആയങ്കി എന്ന പ്രൊഫൈലില്‍ നിന്നാണ് ജാനകിക്കെതിരെ അസഭ്യ കമന്റുകള്‍ വന്നിരിക്കുന്നത്. ‘നീയാരാണെന്നും എന്താണെന്നും അറിയാമെന്നും പത്തു രൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കൂതറയായ നീയൊക്കെ ഫേസ്ബുക്കില്‍ തല്ല് വാങ്ങി മോങ്ങിയപ്പോ തലോടാനും തലേല്‍ ഉമ്മ വെക്കാനും പലരും വന്നിട്ടുണ്ടാവും പക്ഷേ വന്നവര്‍ക്ക് വാനരന്മരോടൊപ്പം കിടന്ന് ശീലിച്ച മരം കേറിപ്പെണ്ണാണ് നീയെന്നും അറിയില്ലല്ലോയെന്നാണ്’ അര്‍ജ്ജുന്‍ ആയങ്കിയുടെ കമന്റ്.

 

അര്‍ജ്ജുന്റെ കമന്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കമന്റിനെതിരായി രംഗത്തെത്തിയവര്‍ക്കെതിരെയും രൂക്ഷമായ പ്രയോഗമാണ് സൈബര്‍ സഖാക്കള്‍ നടത്തുന്നത്.