കൊച്ചി: ഫ്‌ളവേഴ്‌സ് ടിവി ചാനലിലെ കോമഡി ഉത്സവം വേദി ഇളക്കിമറിച്ച് ഡാന്‍സ് ചെയ്ത പള്ളീലച്ചന്റെ വീഡിയോക്കെതിരെ ക്രിസ്ത്യന്‍ മതമൗലിക വാദികള്‍ രംഗത്ത്.

ഒരു വൈദികന്‍ അയാളുടെ തിരുവസ്ത്രവും ഇട്ടുകൊണ്ട് റിയാലിറ്റി ഷോ സ്‌റ്റേജില്‍ ഡാന്‍സ് ചെയ്തത് ശരിയായില്ലെന്നും ആ മതത്തേയും  മതചിഹ്നങ്ങളേയും പരിഹസിക്കുകയായിരുന്നു അച്ചനെന്നുമാണ് മതമൗലികവാദികളുടെ വാദം.

”മനസ്സില്‍ തോന്നിയ ഒരു കാര്യം പങ്കുവയ്ക്കുകയാണ്…ക്രിസ്ത്യന്‍ വിശ്യാസമാര്‍ഗ്ഗം പിന്തുടരുന്ന ഒരു വിശ്യാസിയെന്ന നിലയിലാണ് എന്റെ ചോദ്യം…ഇവിടെ ഈ’ വൈദീകന്‍’ എന്നു വിശേഷിപ്പിക്കപെടുന്നയാള്‍ പറയുന്നത്, ദൈവരാജ്യം പ്രഘോഷിക്കപ്പെടുന്നതിനുവേണ്ടിയാണ് ഇതെന്ന് പറയുന്നു…ഇതിലൂടെ എങ്ങനെയാണ് ദൈവരാജ്യം പ്രഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കിതന്നിരുന്നെങ്കില്‍ കൊള്ളായിരുന്നു.. ഒരു മനുഷ്യന്‍ എന്ന നിലയില്‍ വളരെ മനോഹരമായി തന്റെ കലാപരമായ കഴിവ് അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. പക്ഷേ, ആ തിരുവസ്ത്രം ഇട്ടുകൊണ്ട് പേക്കൂത്ത് കാട്ടേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു…പള്ളിയില്‍ കുര്‍ബ്ബാന നല്‍കുമ്പോള്‍ ആ വിശുദ്ധവസ്ത്രവുമിട്ട് ഇങ്ങനെ തുള്ളിച്ചാടുമായിരുന്നോ എന്നൊരു ചോദ്യവും പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്….”-സിജോയ ഡാനിയേല്‍ എന്നയാള്‍ പ്രതികരിക്കുന്നു.
എല്ലാം ശരി സമ്മതിച്ചു …..നന്നായിട്ടു കളിച്ചു. പക്ഷെ ഇയാളെ ഒരു വൈദീകനായിട്ടു കൂട്ടാന്‍ കഴിയില്ല. ദൈവരാജ്യം ഒരിക്കലും വെള്ളം ചേര്‍ത്ത് നേടാം എന്ന് വ്യാഖ്യാനിച്ചു പറയുന്ന ഇവന്മാരാണ് പുതുതലമുറക്ക് എന്തുമാകാം എന്ന സന്ദേശം നല്‍കി ചെകുത്താന്റെ ലോകത്തു എത്തിക്കുന്നത്. ഇയാളുടെ ളോഹക്കുള്ളില്‍ ഇ ലോകത്തിന്റെ വൈകാരിക ജന്മമുണ്ട്. ദൈവത്തിനെ മനസിലാക്കാന്‍ പുതു തലമുറയുടെ പേക്കൂത്തിലൂടെ കഴിയുകയുള്ളു എന്ന് പഠിപ്പിക്കുന്ന ഇവര്‍ യേശു വീണ്ടും വന്നാല്‍ ഇങ്ങനെയായിരിക്കും എന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്”- ചിലര്‍  പ്രതികരിക്കുന്നു.


Dont Miss അച്ചോ…പൊന്നച്ചോ…എജ്ജാതി എനര്‍ജിയാ ഇത്; കോമഡി ഉത്സവം വേദിയെ ഇളക്കിമറിച്ച് പള്ളീലച്ഛന്റെ തകര്‍പ്പന്‍ ഡാന്‍സ്


അതേസമയം അച്ചനെ ശക്തമായി പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തിരുവസ്ത്രവും മത ചിഹ്നങ്ങളും എല്ലാം മനുഷ്യ നിര്‍മിതമായ അടയാളങ്ങളാണെന്നും എല്ലാം മാറ്റി നിര്‍ത്തേണ്ടതാണെന്നും ചിലര്‍ പ്രതികരിക്കുന്നു.

എന്റെ അച്ചാ…… ഇത് ഒന്ന് ഒന്നര ഡാന്‍സ് ആയിപോയി….. കിടു.. അച്ചന്‍ പൊളിച്ചു…. പിള്ളേരുടെ കൂടെ ഡാന്‍സ് ചെയ്യാന്‍ കാണിച്ച ആ വലിയ മനസിന് ഒരു സല്യൂട്ട്….. ഒരു യഥാര്‍ത്ഥ കലാകാരന്‍ ദൈവത്തിന്റെ പ്രതിരൂപമാണ്. ഈ വൈദികന്‍ ഒരു കലാകാരന്‍ ആണെന്ന് തെളിയിച്ചിരി ക്കുകയാണ് ഒരായിരം അനുമോദനങ്ങള്‍- മനുഎന്നയാള്‍ പ്രതികരിക്കുന്നു.

”ദൈവത്തിന്റെ പേരില്‍ ആക്രമണം കാണിക്കുന്ന ഈ കാലത്തു നല്ലൊരു കലാഹൃദയത്തോടെ സ്വയം സന്തോഷിച്ച് ആ എനര്‍ജി മറ്റുള്ളവരിലേക്കും പകരുന്ന അച്ഛനോട് സ്‌നേഹം. ഇതിനെ മതത്തിന്റെ കണ്ണിലൂടെയും, തിരുവസ്ത്രം, ദൈവദാസന്‍ ചെയ്യാന്‍ പാടുണ്ടോ എന്നൊക്കെ ചോദിക്കുന്നവന്മാര്‍ക്കു നടുവിരല്‍ നമസ്‌കാരമെന്നും ”വിനോജി വിജയന്‍ എന്നയാള്‍ പ്രതികരിക്കുന്നു.

”ഞാനൊരു സുറിയാനി കത്തോലിക്കനാണ്.ഈ അച്ചനും ഞങ്ങളുടെ സഭക്കാരനാണെന്ന് വിശ്വസ്സിക്കുന്നു.വൈദികരോട് വലിയ ബഹുമാനവും ആദരവുമൊന്നും എനിക്കില്ല.പക്ഷേ എനിക്ക് ഈ വൈദികനോട് അടങ്ങാത്ത ബഹുമാനവും ആദരവും തോന്നുന്നു.കാരണം അദ്ദേഹത്തിന് വേണമെങ്കില്‍ ഇങ്ങനെയൊരു പരിപാടിയ്ക്ക് സാധാരണ വേഷത്തില്‍ വരാമായിരുന്നു.പക്ഷേ അദ്ദേഹം തിരുവസ്ത്രമിട്ട് തന്നെ വന്നത് അദ്ദേഹത്തിന് ആ വസ്ത്രത്തോടും സഭയോടുമുള്ള കൂറും ഐക്യവുമാണ് വ്യക്തമാക്കുന്നത്.മാത്രമല്ല അദ്ദേഹം അദ്ദേഹത്തിന്റെ കലയോടുള്ള സ്‌നേഹം ഏത് സ്ഥലമെന്ന് നോക്കാതെ വെളിപ്പെടുത്തുകയും ചെയ്തു.എല്ലാം പോരാഞ്ഞിട്ട് കോളേജിലെ വിദ്യാര്‍ത്ഥികളെ കൂട്ടുകാരെന്ന് വിളിക്കാന്‍ കാണിച്ച ആ മനസ്സുണ്ടല്ലോ അത് വെറും മനസ്സല്ല നല്ല 916 ഹാള്‍മാര്‍ക്ക്ഡ് തങ്കമനസ്സാ.അതുകൊണ്ട് മനസ്സില്‍ തട്ടി പറയുന്നു……ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ….”ബിനോയ് ബാബു പ്രതികരിക്കുന്നു.