Categories

‘ഇത്തരത്തില്‍ വസ്ത്രം ധരിച്ച് തുറിച്ച് നോക്കരുതെന്ന് പറയരുത്’; ഗ്ലാമറസായി വസ്ത്രം ധരിച്ചെത്തിയ ദീപികയ്ക്ക് നേരെ ശകാരവര്‍ഷവുമായി സോഷ്യല്‍ മീഡിയ

 

മുംബൈ: ദീപിക പദുകോണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പത്മാവതി’യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ പുതിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ബോളിവുഡിന്റെ താരസുന്ദരി ദീപിക പദുകോണ്‍. കഴിഞ്ഞ ദിവസം നടന്ന ജിക്യൂ ഫാഷന്‍ നൈറ്റില്‍ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യാ സാചിയുടെ ഡിസൈനര്‍ സാരി ധരിച്ചെത്തിയ താരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് വിധേയമാകുകയായിരുന്നു. വളരെ ഗ്ലാമറസായിട്ടുള്ള വേഷം ധരിച്ചായിരുന്നു ദീപിക എത്തിയത്.

ഇതോടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ ,ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ നിരവധി ആരധകരാണ് ദീപികയുടെ സാരിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.


Also Read:  ‘അടിച്ചു പരത്തി എബി’; 19 പന്തില്‍ അര്‍ധസെഞ്ച്വറിയുമായി ഡിവില്ലിയേഴ്‌സ്, വീഡിയോ


‘ഇത്തരത്തിലുള്ള ഫോട്ടോകള്‍ പുരുഷന്മാരെ  ആകര്‍ഷിപ്പിക്കാനുതകുന്നവയാെണന്നായിരുന്നു ദീപികയുടെ വസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തത് . ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ഒരാളുടെ ചോദ്യം.’ഇവര്‍ ഇത്തരത്തില്‍ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഗ്ലാമറസായ വസ്ത്രങ്ങള്‍ ധരിക്കുകയും ശേഷം തങ്ങളുടെ ശരീരത്തിലേക്ക് തുറിച്ചു നോക്കരുതെന്ന് പറയുകയും ചെയ്യു’മെന്നാണ് മറ്റൊരാള്‍ ട്വിറ്ററിലൂടെ കമന്റ് ചെയ്തത്.

അതേസമയം താരത്തിന് പിന്തുണയുമായും നിരവധി ആരാധകര്‍ രംഗത്തുവരികയുണ്ടായി. ദീപികയുടെ വസ്ത്രത്തെ പ്രശംസിച്ച ആരാധകരില്‍ ചിലര്‍ താരത്തെ വിമര്‍ശിച്ചവരോട് തട്ടിക്കയറുക വരെ ഉണ്ടായി. ഒരു പെണ്‍കുട്ടി പീഡനത്തിനിരയാവുന്നുണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ പീഡിപ്പിക്കുന്ന പുരുഷന്മാര്‍ തന്നെയാണെന്നും അതിന് സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ലെന്ന രീതിയിലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും പുരുഷന്മാര്‍ക്ക് അവരുടെ വികാരങ്ങളെ അടക്കി നിര്‍ത്താനാവുന്നില്ലെങ്കില്‍ അവരെ പിടിച്ചുകെട്ടി ബാര്‍ബേറിയന്‍ കാലത്തുണ്ടായിരുന്ന തരത്തില്‍ ശിക്ഷിക്കുകയാണ് വേണ്ടതന്നുമാണ് ഒരു ആരാധകന്റെ കമന്റ്.


Also Read: ‘സ്ത്രീസ്വത്വം ആണ് എറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടെണ്ടത് അവര്‍ അനുഗ്രഹീതരാണ്’;സ്ത്രീ-പുരുഷ മത്സരമില്ലാത്ത ചലച്ചിത്രങ്ങളാണ് തനിക്ക് വേണ്ടതെന്ന് ഇര്‍ഫാന്‍ ഖാന്‍


ഇന്ത്യയിലെ ഒട്ടുമിക്ക സ്ത്രീകളും പരമ്പരാഗത രീതിയിലാണ് വസ്ത്രങ്ങള്‍ ധരിക്കുന്നത്. എന്നിട്ടും അവര്‍ പീഡിപ്പിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ പീഡനത്തിനു പിന്നിലുള്ള ചേതോവികാരം അതിനു മുതിരുന്നവരുടെ മെന്റാലിറ്റി തന്നെയാണ്, അല്ലാതെ വസ്ത്രധാരണ രീതിയല്ല. നമ്മുടെ സ്ത്രീകളോട് തല മുതല്‍ കാല്‍വിരല്‍ വരെ വസ്ത്രം ധരിക്കാന്‍ പറയുന്നതിന് പകരം നമ്മുടെ ആണ്‍കുട്ടികളെ സ്ത്രീകളോട് മര്യാദയോടെ പെരുമാറാനും നല്ല വ്യക്തികളായിരിക്കാനും അവരെ പഠിപ്പിക്കുകയാണ് വേണ്ടത്.

ഈ വസ്ത്രത്തില്‍ ദീപിക വളരെ ഭംഗിയായിരിക്കുന്നു, അതുകൊണ്ടുതന്നെ പുരുഷന്മാര്‍ക്ക് അവര്‍ വളരെ സെക്സിയാണെന്ന് തോന്നുകയും ആകര്‍ഷണം തോന്നുകയും ചെയ്തേക്കാം, പക്ഷേ അതൊരിക്കലും പീഡിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നുമാണ് മറ്റൊരു ആരാധികയുടെ കമന്റ്.


Also Read: പണത്തിന്റെ കാര്യത്തില്‍ ബി.ജെ.പിക്ക് പാക് വിരോധമില്ല; അജിത് ദോവലിന്റെ മകന്റെ ബിസിനസ് പങ്കാളി പാകിസ്ഥാനി


ദീപിക പദുകോണും, രണ്‍വീര്‍സിംഗും ടൈറ്റില്‍ റോളിലെത്തുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി ഡിസംബര്‍ ഒന്നിനാണ് റിലീസിനെത്തുന്നത്. പതിനാലാംനൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ റാണി പത്മാവതിയും, സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും, ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും ആരോപിച്ചാണ് കര്‍ണിസേന പോലെയുള്ള സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.