എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ 100 ശതമാനം ആധാറെന്ന് മനോരമ; അതെങ്ങനെ 100 ശതമാനമാകും ഞങ്ങളെടുത്തില്ലല്ലോയെന്ന് സോഷ്യല്‍മീഡിയ
എഡിറ്റര്‍
Sunday 11th June 2017 5:02pm

കോഴിക്കോട്: കേരളത്തില്‍ 100 ശതമാനം ആധാറെന്ന മലയാള മനോരമ റിപ്പോര്‍ട്ടിനെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ. കഴിഞ്ഞ ദിവസമാണ് കേരളം ആധാറില്‍ സമ്പൂര്‍ണമാണെന്ന റിപ്പോര്‍ട്ട് മലയാള മനോരമ നല്‍കിയത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെത്തന്നെ നൂറു ശതമാനമെന്ന വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ രംഗത്തെത്തുകയും ചെയ്തു.


Also read ‘ഇതിനെ പാകിസ്ഥാന്‍ സാരിയെന്നു വിളിക്കുമോ?’ സാരിയെ വര്‍ഗീയവത്കരിച്ച രവീണയ്ക്ക് കേരളാ സാരി ധരിച്ച് ഷെഹ്‌ല റാഷിദിന്റെ മറുപടി


‘കേരളത്തില്‍ 2015 ലെ ജനസംഖ്യ 3,53,15,493 എന്നാണു കണക്കാക്കുന്നത്. കഴിഞ്ഞ മാസം 15 വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ 3,53,48,719 ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്.’ എന്നാണ് ‘കേരളത്തില്‍ ആധാര്‍ സമ്പൂര്‍ണം’ എന്ന തലക്കെട്ടില്‍ മനോരമ വാര്‍ത്ത നല്‍കിയത്.


Dont miss കര്‍ഷകപ്രക്ഷോഭം; പ്രശ്‌നം പരിഹരാക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാഹാര സമരം അവസാനിപ്പിച്ചു


മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ മനോജ് കെ പുതിയ വിള ‘ഞാനുണ്ട്, Sudeep J. Salim ഉണ്ട്, Anivar Aravind ഉണ്ട്, അങ്ങനെ എത്രയോപേര്‍ ആധാര്‍ എടുക്കാത്തവര്‍ ഉണ്ട്! അപ്പോള്‍ ഈ വാര്‍ത്ത തെറ്റല്ലേ? തിരുത്തണ്ടേ? തിരുത്തുമോ മനോരമ. (ഈ പോസ്റ്റിന്റെ താഴെയുള്ള കമന്റുകള്‍ കണ്ടു കണ്ണുതള്ളി!)’ എന്നു പറഞ്ഞാണ് വാര്‍ത്ത പോസ്റ്റ് ചെയ്തത്.You must read this  ‘സാരിയാണ് ധരിച്ചത്.. ഇനിയെന്നെ സംഘിയെന്നു വിളിക്കുമോ’യെന്ന് രവീണ ടെണ്ടന്‍: സാരിയെ വര്‍ഗീയവത്കരിച്ച നടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍


 


തെറ്റായി നല്‍കിയ വാര്‍ത്ത തിരുത്താന്‍ മനോരമ തയ്യാറാകുമോയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നത്.

Advertisement