ന്യൂദല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ വ്യക്തത വരുത്താനായി സോഷ്യല്‍ ഓഡിറ്റിഗ് നടപ്പാക്കണമെന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയതിന്റെ അഞ്ചാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

പദ്ധതി കൃഷി, ജലസേചനം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന രീതിയില്‍ നടപ്പാക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.