Categories

സോചീര്‍സ്: ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ പതിപ്പ്

ബാംഗ്ലൂര്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ വിപ്ലം സൃഷ്ടിച്ച ഫേയ്‌സ്ബുക്കിന് ഇന്ത്യന്‍ പതിപ്പെത്തി. മുംബൈയില്‍ നിന്നുള്ള രാഹുല്‍ ഖന്നയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പാത പിന്തുടര്‍ന്ന് സോചീര്‍സ്.കോമുമായി രംഗത്തെത്തിയിരിക്കുന്നത്.

നര്‍സി മോന്‍ജീ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിയായ രാഹുല്‍ മൂന്നുമാസം മുമ്പാണ് സോചീര്‍സ് വികസിപ്പിച്ചത്. തന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സൗഹൃദശൃംഖലയില്‍ കൊണ്ടുവരാനായിരുന്നു രാഹുലിന്റെ ലക്ഷ്യം. നിലവില്‍ 18,000ഓളം ആളുകള്‍ സോചീര്‍സില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ആളുകളുടെ എണ്ണം കൂടിയതോടെ സോചീര്‍സിനായി ആസ്‌ട്രേലിയയില്‍ സ്ഥാപിച്ച സെര്‍വര്‍ മതിയാകാതെ വന്നു. തുടര്‍ന്ന് നാസിക്കിലെ പുതിയ ഡെഡിക്കേറ്റഡ് സെര്‍വ്വറിലേക്ക് മാറുകയായിരുന്നു. അപ്‌ഡേറ്റ്, ഷെയറിംഗ്, പോസ്റ്റിംഗ് എന്നിവയ്ക്ക് പുറമേ ജുക്‌ബോക്‌സ് എന്നൊരു സംവിധാനംകൂടി സോചീര്‍സില്‍ കാണാവുന്നതാണ്. ഇഷ്ടപ്പെട്ട പാട്ടുകളും മറ്റ് സംഗീത ആല്‍ബങ്ങളും പോസ്റ്റ് ചെയ്യാനും ശ്രവിക്കാനും സഹായിക്കുന്നതാണ് ജൂക്‌ബോക്‌സ്.

സ്്ത്രീകളെയും ഫാഷന്‍രംഗത്തുള്ളവരെയും ആകര്‍ഷിക്കാനായി പുതിയ ചില പൊടിക്കൈകള്‍ കൂടി കൊണ്ടുവരുന്നതോടെ സോചീര്‍സ് വന്‍ ഹിറ്റാകുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.