ചെന്നൈ: അഭിനയത്തിനും നൃത്തത്തിനും പിന്നാലെ ശോഭന സംവിധായികയുമാവുന്നു. സിനിമയുടെ തിരക്കുകളില്‍ നിന്നുവിട്ട് നൃത്ത വിദ്യാലയവുമായി കഴിയുന്നതിനിടയിലാണ് ശോഭന സംവിധായിക കുപ്പായമണിയുന്നത്. തിരുവനന്തപുരത്തുനടന്ന സൂര്യഫെസ്റ്റിവലിലാണ് രണ്ട് തവണ ദേശീയ അവാര്‍ഡ് നേടിയ ശോഭന തന്റെ സ്വപ്നം മാധ്യമ പ്രവര്‍ത്തകരോട് പങ്കുവെച്ചത്.

Ads By Google

1984ല്‍ ഏപ്രില്‍ 18 എന്ന മലയാള ചിത്രത്തില്‍ കൂടിയാണ് ശോഭന സിനിമയിലെത്തിയത്. മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി 130 ചിത്രങ്ങളിലൂടെ പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയ ശോഭന പുതിയ താരങ്ങളുടെ വരവില്‍ സിനിമയില്‍ നിന്നൊഴിഞ്ഞ് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതിനിടയില്‍ പരസ്യചിത്രങ്ങളിലും തിയ്യേറ്റര്‍ പെര്‍ഫോമന്‍സുകളിലുമായി ഇവര്‍ ക്യാമറക്കുമുന്നിലെത്തിയിരുന്നു.

നടിയില്‍ നിന്നും സംവിധായികയായ രേവതിയുടെ പാത പിന്‍തുടര്‍ന്നാണിപ്പോള്‍ ശോഭനയും ഒരുങ്ങിയിരിക്കുന്നത്. രേവതിയുടേയും അഞ് ജലി മേനോന്റെയും പാത പിന്‍തുടര്‍ന്ന് ശോഭനയും മികച്ച സംവിധായികയെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന് കരുതാം.

മണിച്ചിത്രത്താഴില്‍ ഈ അഭിനേത്രി കാഴ്ചവെച്ച അപൂര്‍വ്വ അഭിനയപാടവം മലയാളി നെഞ്ചേറ്റിയതാണ്. ശോഭന സംവിധാനം ചെയ്യുന്ന സിനിമകളിലും ഇത്തരം അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാം.