എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ ഇപ്പോള്‍ ഏറെ സന്തോഷവനാണ്: യുവരാജ്
എഡിറ്റര്‍
Tuesday 5th June 2012 9:33am

ന്യൂദല്‍ഹി: ചികിത്സകഴിഞ്ഞ് അമേരിക്കിയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷമുള്ള തന്റെ  ജീവിതം ഏറെ സന്തോഷം നിറഞ്ഞതാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്.

കരിയറിലേക്ക് എത്രയും പെട്ടെന്ന് തന്നെ തിരിച്ചുവരാനുള്ള കഠിന ശ്രമത്തിലാണ് യുവരാജ്. കഴിഞ്ഞ ദിവസം യുവരാജിന്റെ ട്വിറ്റര്‍ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു.

” ഇന്നത്തെ ദിവസം ഏറെ നല്ലതായിരുന്നു. എന്റെ രക്തപരിശോധനയുടെയും സ്‌കാനിങ്ങിന്റേയും റിസള്‍ട്ട് വന്നു. അതില്‍ നിന്നും താന്‍ ഇപ്പോള്‍ പൂര്‍ണആരോഗ്യവാനാണെന്ന് അറിയാന്‍ കഴിഞ്ഞു. സാധാരണ ഗതിയിലുള്ള ജീവിതം നയിക്കാന്‍ എനിയ്ക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്”.

യുവരാജിന്റെ ഈ ട്വീറ്റ് അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് അറിഞ്ഞത്. തങ്ങളുടെ പ്രിയതാരം അധികം വൈകാതെ തന്നെ  ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അവര്‍.

രാവിലെ  തന്നെ ജിമ്മില്‍ പോയും മുറതെറ്റാതെ വ്യായാമം ചെയ്തും ഫിറ്റ്‌നെസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുവരാജ്. അദ്ദേഹത്തിന് കൂട്ടായി ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇഷാന്ത് ശര്‍മയും ഉണ്ട്.

യുവിയും ഇഷാന്തും ജിമ്മില്‍ പരിശീലനം നടത്തുന്ന ഒരു ഫോട്ടോയും യുവി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

Advertisement