Categories

സ്‌നോഡന്‍ ഫ്രീഡം ഓഫ് ദ പ്രസ് ഡയറക്ടറാകുന്നു

edward

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വിരങ്ങള്‍ പുറത്തുവിട്ട മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥന്‍ ##എഡ്വേര്‍ഡ് സ്‌നോഡന്‍ ഫ്രീഡം ഓഫ് ദ പ്രസ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗമാകുന്നു.

ഭരണഘടനാവിരുദ്ധമായ രീതിയിലൂടെ ആശയവിനിമയങ്ങള്‍ ചോര്‍ത്തുന്ന അമേരിക്ക എല്ലാവരുടെയും അടിസ്ഥാന അവകാശങ്ങള്‍ക്ക് ഭീഷണിയാണെന്നും ഇത് അവസാനിപ്പിക്കാന്‍ പൊതുജനം ആവശ്യപ്പെടണമെന്നും സ്‌നോഡന്‍ ഫ്രീഡം ഓഫ് ദ പ്രസ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു.

എന്‍.എസ്.എയുടെ രഹസ്യങ്ങള്‍ ചോര്‍ത്തലിനെ സംബന്ധിച്ചുള്ള സ്‌നോഡന്റെ വെളിപ്പെടുത്തല്‍ വന്‍ സംവാദത്തിന് വഴിയൊരുക്കിയെന്ന് ഫൗണ്ടേഷന്‍ സഹസ്ഥാപകന്‍ ഡാനിയേല്‍ എസ്ബര്‍ഗ് അറിയിച്ചു.

ഫൗണ്ടേഷനിലെ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സ്‌നോഡന്റെ വരവ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായകമാകുമെന്നും ഫൗണ്ടേഷന്റെ പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍മാര്‍ക്ക് സുരക്ഷിതമായി ആശയവിനിമയം സാധ്യമാകണമെന്നും അല്ലാത്തപക്ഷം പത്രപ്രവര്‍ത്തനം നടത്താനാകില്ലെന്നും മാധ്യമപ്രവര്‍ത്തകരെ രക്ഷിക്കാന്‍ നിയമങ്ങള്‍ക്കാകില്ലെങ്കില്‍ സാങ്കേതിക വിദ്യ സംരക്ഷിക്കുമെന്നും സ്‌നോഡന്‍ കൂട്ടിച്ചേര്‍ത്തു.

Tagged with: