കൂര്‍ക്കംവലി പ്രമേഹ രോഗികളില്‍ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ട്. കൂര്‍ക്കംവലി പ്രമേഹ രോഗ ചികിത്സയെ ബാധിക്കുന്നതാണ് പക്ഷാഘാതത്തിലെത്തിക്കുന്നതെന്നാണ് പഠനം.

Ads By Google

ടൈപ്പ് രണ്ട് പ്രമേഹം മൂലം ദുരിതമനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും ഉറക്കത്തില്‍ നന്നായി കൂര്‍ക്കം വലിക്കുന്നവരാണ്. ഈ കൂര്‍ക്കം വലി ഗ്ലൂക്കോസ് മെറ്റബോളിസത്തെ ശക്തമായി സ്വാധീനിക്കുകയും ഇന്‍സുലിന്‍ റെസിസ്്റ്റന്‍സിനിടയാക്കുകയും ചെയ്യുമെന്ന് ടി.ഡി മെഡിക്കല്‍ കോളജ് പള്‍മനറി വിഭാഗം തലവന്‍ ഡോ.എ.ഫത്തഹുദ്ധീന്‍ പറഞ്ഞു.

കൂര്‍ക്കംവലി ചികിത്സിക്കാതിരൂന്നാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് ഇവര്‍ നടത്തിയ പഠനം തെളിയിച്ചതായി ഫത്തഹുദ്ധീന്‍ അഭിപ്രായപ്പെട്ടു.

ഇതിനുള്ള ഫലപ്രദമായ ചികിത്സ കണ്ടിന്യൂഡ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ (സി.പി.എ.പി) ആണ്. പ്രായപൂര്‍ത്തിയായവരില്‍ ഇരുപത് ശതമാനം പേരെ ഈ രോഗം ബാധിക്കുന്നുണ്ടെന്നും ഇത് ഉടന്‍ ചികിത്സിച്ചില്ലെങ്കില്‍ പക്ഷാഘാതത്തിന് കാരണമായി മാറുമെന്നും ഫത്തഹുദ്ധീന്‍ പറഞ്ഞു.