എഡിറ്റര്‍
എഡിറ്റര്‍
രഹസ്യം ചോര്‍ത്തല്‍ : സ്‌നോഡന്‍ മോസ്‌കോയിലേക്ക് കടന്നു
എഡിറ്റര്‍
Monday 24th June 2013 12:51am

edward

ഹോങ്കോങ്ങ്: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ഹോങ്കോങ്ങില്‍ നിന്നും മോസ്‌ക്കോയിലേക്ക് കടന്നു.

മോസ്‌കോയിലേക്കാണ് സ്‌നോഡന്‍ പോയതെന്ന് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ചുമത്തിയിരുന്നു.

Ads By Google

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് സ്‌നോഡന്‍ ഹോങ്കോങ്ങില്‍ അഭയം തേടിയത്.

സ്‌നോഡനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് അമേരിക്ക ഹോങ്കോങ്ങ് സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ സ്വന്തം നിലയിലാണ് സ്‌നോഡന്‍ രാജ്യംവിട്ടതെന്ന് ഹോങ്കോങ് സര്‍ക്കാര്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായി അദ്ദേഹത്തെ തടയാന്‍ കഴിയില്ലെന്നും, സ്‌നോഡന്‍ രാജ്യംവിട്ടകാര്യം അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.

സ്‌നോഡനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് വൈറ്റ് ഹൗസ് കേന്ദ്രങ്ങള്‍ ഹോങ്കോങ്ങുമായി ബന്ധപ്പെട്ടത്. എന്നാല്‍ ഹോങ്കോങ്ങിലെ നിയമങ്ങള്‍ അനുസരിച്ചുള്ള അഭ്യര്‍ത്ഥനയല്ല അമേരിക്ക നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

നെറികെട്ട ലോകത്ത് ജീവിക്കാന്‍ വയ്യാതാകുമ്പോള്‍ സത്യങ്ങള്‍ വിളിച്ച് പറയും; എഡ്വേര്‍ഡ് സ്‌നോഡനുമായുള്ള അഭിമുഖം

Advertisement