Categories

ലോ­ക­റി­ക്കോര്‍­ഡില്‍ സ്‌­നേ­ഹ­പ്പൂക്ക­ളം വി­രിഞ്ഞു

കോ­ഴി­ക്കോ­ട് : സാ­ഹോ­ദ­ര്യ­ത്തി­ന്റെയും മ­ത­സൗ­ഹാര്‍­ദ്ദ­ത്തി­ന്റെ­യും പെ­രു­മ­കൊ­ട്ടി­പ്പാ­ടി ലോ­ക­ത്തി­ലെ ഏ­റ്റവും വലി­യ പൂക്ക­ളം കോ­ഴി­ക്കോ­ട് സ്വപ്‌­ന ന­ഗ­രി­യില്‍ വി­രിഞ്ഞു. ത­മി­ഴ്‌നാ­ട്ടി­ലെ പൂ­കൃ­ഷി ഗ്രാ­മമായ തോ­വാ­ള­യില്‍ നി­ന്ന് കൊ­ണ്ടു­വ­ന്ന 15 ടണ്‍ പൂ­ക്ക­ളാ­ണ് സ്‌­നേ­ഹ­പ്പൂ­ക്ക­ള­ത്തി­നാ­യി ഉ­പ­യോ­ഗി­ച്ചത്. ഡി­സൈ­നര്‍ മ­ത്സ­ര­ത്തില്‍ ഒന്നാം സ്ഥാ­നം നേടി­യ സി.കെ സു­രേ­ഷി­ന്റെ ഡി­സൈ­നി­ലാ­ണ് സ്‌­നേ­ഹ­പ്പൂക്ക­ളം ഒ­രു­ങ്ങി­യ­ത്.

72 ഗ്രൂ­പ്പു­ക­ളി­ലാ­യി 500 പ­രി­ശീല­നം നേടി­യ സ്­ക്കൂള്‍ കു­ട്ടി­കള്‍ 25 ചി­ത്രക­ലാ അ­ധ്യാ­പ­ക­രു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് പൂക്ക­ള­മൊ­രു­ക്കി­യത്. നൂ­റോ­ളം സാം­സ്­കാരി­ക നാ­യ­കരും പൂക്ക­ള­മൊ­രു­ക്കു­ന്ന­തി­ന് സാക്ഷ്യം വ­ഹി­ച്ചു.


നി­ല­വി­ലെ ഏ­റ്റവും വലി­യ പൂ­ക്ക­ള­മായ 11,000 ച­തുര­ശ്ര അ­ടി­യു­ള­ള പൂ­ക്കള­ത്തെ സ്‌­നേ­ഹ­പ്പൂക്ക­ളം മ­റി­ക­ട­ന്നു. 17,622 ച­തുര­ശ്ര അ­ടി­യില്‍ തീര്‍­ത്ത സ്‌­നേ­ഹ­പ്പൂ­ക്കള­ത്തെ ലോ­ക റി­ക്കോര്‍­ഡില്‍ അ­ട­യാ­ള­പ്പെ­ടു­ത്താ­നാ­യി ഗിന്ന­സ് ബു­ക്ക് പ്ര­തി­നി­ധി­കളും ലിം­കാ ബു­ക്‌­സ് പ്ര­തി­നി­ധി­കളും കോ­ഴി­ക്കോ­ട്ടെ സ്വപ്‌­ന ന­ഗ­രി­യി­ലെ­ത്തി­യി­രു­ന്നു.

ഏ­ഴ് വന്‍­ക­രക­ളെ പ്ര­തീ­ക­വ­ത­ക­രിച്ച് ചെ­ട്ടിയും ജ­മ­ന്തിയും വാ­ടാ­മല്ലി­യു­മു­ള്‍­പ്പെ­ടെ ഏ­ഴ് ത­രം പൂ­ക്ക­ളാ­ണ് സ്‌­നേ­ഹ­പ്പൂ­ക്ക­ള­ നിര്‍­മ്മാ­ണ­ത്തി­നായി ഉ­പ­യോ­ഗി­ച്ചത്. ജില്ലാ­ഭ­ര­ണ­കൂ­ട­ത്തി­ന്റെ നേ­തൃ­ത്വ­ത്തില്‍ ന­ട­ന്ന സ്‌­നേ­ഹ­പ്പൂക്ക­ളം ര­ണ്ട് മ­ണി­ക്കൂര്‍ നേരം­കൊ­ണ്ടാ­ണ് പൂര്‍­ത്തി­യാ­യത്.

2 Responses to “ലോ­ക­റി­ക്കോര്‍­ഡില്‍ സ്‌­നേ­ഹ­പ്പൂക്ക­ളം വി­രിഞ്ഞു”

  1. Jawahar.P.Sekhar

    Excited especially since I hail from Calicut.

  2. Arun

    this is not cute than ours not, size, only in beautz

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.