Categories

സോള്‍ട്ട് ആന്റ് പെപ്പറിന്റെ തമിഴ്പതിപ്പില്‍ ഡബ്ബ് ചെയ്ത് സ്‌നേഹ

sneha...

തെന്നിന്ത്യന്‍ സുന്ദരി സ്‌നേഹ തമിഴകത്തിനെന്നതുപോലെ മലയാളത്തിനും പ്രിയ്യങ്കരിയാണ്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ ലാല്‍ എന്നിവര്‍ക്കൊപ്പം ഒന്നിലേറെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യവും സ്‌നേഹക്ക് ലഭിച്ചിരുന്നു.

വിവാഹത്തിന് ശേഷം വീട്ടില്‍ ഒതുങ്ങിക്കൂടുന്ന നടിമാരുടെ കൂട്ടത്തിലും സ്‌നേഹയെ കാണില്ല. സോള്‍ട്ട് ആന്റ് പെപ്പറിന്റെ തമിഴ് പതിപ്പിലൂടെ സ്വന്തം കഥാപാത്രത്തിന് ശബ്ദം നല്‍കി മുമ്പത്തേതിലും മികച്ച വരവാണ് സ്‌നേഹ കാഴ്ച്ച വക്കുന്നത്.

അഭിനയിച്ച വളരെ കുറച്ച് ചിത്രങ്ങള്‍ക്ക് മാത്രമേ സ്‌നേഹ സ്വന്തം ശബ്ദം നല്‍കിയിട്ടുള്ളു. പ്രകാശ് രാജിന്റെ ‘ഉന്‍ സമൈയ്യല്‍ അറയില്‍’ എന്ന ചിത്രത്തിലാണ് സ്‌നേഹ ശബ്ദം നല്‍കുന്നത്.

പ്രകാശ് രാജ്, എസ്.പി ബാലസുബ്രഹ്മണ്യം, ഉര്‍വ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പധാന താരങ്ങള്‍. ചിത്രത്തിന്റെ സംഗീത സംവിധാനം മ്യൂസിക് മാസ്‌ട്രോ ആണ് നിര്‍വ്വഹിക്കുന്നത്.

Tagged with: