സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവട്‌വെക്കാന്‍ സ്‌നേഹ
Movie Day
സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവട്‌വെക്കാന്‍ സ്‌നേഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2013, 4:59 pm

[]തെന്നിന്ത്യന്‍ നായിക സ്‌നേഹ അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തേക്കും ചുവടുവെക്കുന്നു.  സഹ നടന്‍ പ്രസന്നയുമായുള്ള വിവാഹത്തിന് ശേഷമാണ് സ്‌നേഹയുടെ ഈ തീരുമാനം.[]
ബജറ്റ് കുറഞ്ഞ ചെറിയ സിനിമകളാണ് ആദ്യ ഘട്ടത്തില്‍ സ്‌നേഹ നിര്‍മ്മി ക്കാനൊരുങ്ങുന്നത്. ഇതില്‍ വിജയിക്കു കയാണെങ്കില്‍ വലിയ ബജറ്റ് ചിത്രങ്ങളിലേക്കും ചുവടുറപ്പിക്കാനാണ് സ്‌നേഹയുടെ തീരുമാനം. നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നെങ്കിലും, അഭിനയം വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സ്‌നേഹ പറഞ്ഞു. ചില സ്‌ക്രിപ്റ്റുകള്‍ കേട്ടു വരികയാണ്, നല്ലതെന്ന് തോന്നുന്ന് സ്‌ക്രിപ്റ്റുകള്‍ സിനിമയാക്കുമെന്നും സ്‌നേഹ പറഞ്ഞു.
നിലവില്‍ തമിഴില്‍ മൂന്നും, തെലുങ്കില്‍ രണ്ടും ഹിന്ദിയില്‍ ഒരു ചിത്രത്തിലും സ്‌നേഹ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

2000 ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ  “ഇങ്ങനെ ഒരു നിലാപക്ഷി” യാണ്  സ്‌നേഹയുടെ ആദ്യ ചിത്രം. തുടര്‍ന്ന് തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും സ്‌നേഹ അഭിനയിച്ചു.  2001 ല്‍ പുറത്തു വന്ന “ആനന്ദ”മാണ് സ്‌നേഹയുടെ സിനിമാ ജീവിതത്തെ മാറ്റി മറിച്ച ആദ്യ ഹിറ്റ് ചിത്രം.