ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായി വോട്ടുചെയ്യണമെന്ന പ്രമേയം പാസാക്കിയ എസ് എന്‍ ഡി പിയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍.

ആര്‍ ശങ്കറിനെ വേട്ടയാടിയവരുടെ ഭൂതം തന്നെയും വേട്ടയാടുന്നുണ്ട്. എസ് എന്‍ ഡി പിക്ക് അനുകൂല നിലപാടല്ല സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നത്. സംഘടനക്ക് ആസ്ഥാനമന്ദിരം പണിയുന്നതിനുപോലും സര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. പി ജെ ജോസഫിന്റെ വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിന്റെ രക്തസാക്ഷികളാണ് ഈഴവ സമുദായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.