vellapally natesanകൊല്ലം: വി.എസ് അച്ച്യുതാനന്ദന്‍ നല്ല ഇമേജുള്ള നടനാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.എസ്സിനെ പാര്‍ട്ടി ഒഴിവാക്കുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

നല്ല ഇമേജുള്ള നടനാണ് വി.എസ്. അദ്ദേഹത്തെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഒഴിവാക്കുമെന്ന് കരുതുന്നില്ല. വി.എസ്സിന് മികച്ച പരിവേഷം നല്‍കിയതില് യു.ഡി.എഫിനും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഒരുമുന്നണിക്ക് മാത്രമായി വോട്ടുനല്‍കാന്‍ ഉദ്ദേശമില്ല. സ്ഥാനാര്‍ത്ഥിയെ നോക്കിയാകും പിന്തുണ പ്രഖ്യാപിക്കുക. ബോര്‍ഡിന്റേയും കൗണ്‍സിലിന്റേയും ചര്‍ച്ചയ്ക്കുശേഷമായിരിക്കും വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുക. ഏത് മുന്നണി ജയിച്ചാലും 15 വോട്ടിന്റെ വ്യത്യാസം മാത്രമേ ഉണ്ടാകൂ എന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.