കൊച്ചി: ലാവ്‌ലിന്‍ കേസില്‍ കമ്പനിയുടെ കാനഡിയിലെ ഓഫീസിലേക്ക് കോടതി സമന്‍സയച്ചു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് സമന്‍സയച്ചത്.

പ്രത്യേക സി.ബി.ഐ കോടതിയുടെ നിര്‍ദേശ പ്രകാരം എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുടെ ദല്‍ഹിയിലെ ഓഫീസിലേക്ക് സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് സമന്‍സ് നല്‍കാനായി പോയ സി.ബി.ഐ ഓഫിസര്‍മാര്‍ ഇന്ത്യയില്‍ കമ്പനിക്ക് ഓഫീസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാനഡയിലെ ഓഫീസിലേക്ക് സമന്‍സ് അയച്ചത്‌.

ദില്ലിയില കമ്പനിയുടെ ഓഫീസിനെക്കുറിച്ച് സി ബി ഐ അന്വേഷിച്ച് കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി സമന്‍സ് അയച്ചത്. ഈ അഡ്രസില്‍ ആരും ഇല്ലാത്തതിനാല്‍ സമന്‍സ് മടങ്ങുകയായിരുന്നു. കേസിലെ ഒമ്പതാംപ്രതിയാണ് എസ് എന്‍ സി ലാവലിന്‍.

അതിനിടെ ലാവലിന്‍ കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് കേസിലെ സാക്ഷി ദീപക് കുമാര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദീപക് കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.