Categories

ദില്ലിയിലെ ലാവലിന്‍ ഓഫീസിലേക്ക് അയച്ച സമന്‍സ് കൈപ്പറ്റിയില്ല

കൊച്ചി: എസ് എന്‍ സി ലാവലിന്‍ കമ്പനിയുടെ ദില്ലി ഓഫീസിലേക്ക് സമന്‍സ് കത്ത് കൈപ്പറ്റാതെ മടങ്ങി. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ദില്ലിയിലെ ലാവലിന്‍ കമ്പനിയിലേക്ക് സമന്‍സയച്ചത്. . മേല്‍വിലാസക്കാര്‍ ഇല്ലാത്തതുകൊണ്ടാണ് സമന്‍സ് മടങ്ങിയതെന്നാണ് സൂചന.

ദില്ലിയില കമ്പനിയുടെ ഓഫീസിനെക്കുറിച്ച് സി ബി ഐ അന്വേഷിച്ച് കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി സമന്‍സ് അയച്ചത്. ഈ അഡ്രസില്‍ ആരും ഇല്ലാത്തതിനാല്‍ സമന്‍സ് മടങ്ങുകയായിരുന്നു. കേസിലെ ഒമ്പതാംപ്രതിയാണ് എസ് എന്‍ സി ലാവലിന്‍.

അതിനിടെ കേസിലെ ആറാംപ്രതി ക്ലോസ് ട്രേന്‍ഡലിന് അയച്ച സമന്‍സ് കൈപ്പറ്റിയോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ മുഖേനയായിരുന്നു ക്ലോസ് ട്രെന്‍ഡലിന് സമന്‍സ് അയച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.