ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീംകോടതി പുതിയ ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എച്ച്.എസ്.ബേദി, ചന്ദ്രമൗലി കുമാര്‍ പ്രസാദ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. കേസ് അടുത്തയാഴ്ച പരിഗണിക്കും.

നേരത്തെ കേസ് പരിഗണിച്ചത് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രനായിരുന്നു. അദ്ദേഹം പിന്‍മാറിയ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.