Categories

സ്‌നാപ് ചാറ്റ് സമ്പന്നര്‍ക്ക് മാത്രം; ഇന്ത്യയെപ്പോലുള്ള ദരിദ്ര രാജ്യത്തേക്ക് വ്യപിപ്പിക്കില്ലെന്ന് സി.ഇ.ഒ; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ന്യൂദല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ് ചാറ്റ് വ്യാപിപ്പിക്കില്ലെന്ന് സി.ഇ.ഓ ഇവാന്‍ സ്പീഗെലിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് സൈബര്‍ ലോകം. സ്പീഗെലിന്റെ ഈ ഇന്ത്യാ വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

2015 ലായിരുന്നു ഇവാന്റെ വിവാദ പരാമര്‍ശം. സ്‌നാപ് ചാറ്റ് എന്ന ആപ്പ് സമ്പന്നര്‍ക്ക് വേണ്ടിയുള്ളഥാണെന്നും ഇന്ത്യയേയും സ്‌പെയിനിനെപ്പോലെയുമുള്ള ദരിദ്ര രാജ്യങ്ങളിലേക്ക്ക സ്‌നാപ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു ഇവാന്റെ പ്രസ്താവന.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായതോടെയാണ് ഇവാനെതിരെ കടുത്ത ട്രോളും പൊങ്കാലയും ഉയര്‍ന്നത്.

പ്ലേ സ്റ്റോറില്‍ സ്നാപ് ചാറ്റിനെ റിവ്യൂ സംവിധാനത്തിലെത്തി ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കാനാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ദരിദ്രരാണെന്നും എന്നാല്‍ വിദ്യാസമ്പന്നരാണെന്നും പറഞ്ഞ് ഒരു സ്റ്റാര്‍ മാത്രം നല്‍കുന്നവരും ഏറെയാണ്.

വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കുന്നതിനൊപ്പം തന്നെ 5 സ്റ്റാര്‍ റേറ്റിഹ് നല്‍കിയിരിക്കുന്നവ അണ്‍ഹെല്‍പ്ഫുള്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കേണ്ടെന്നും ചില വിരുതരുടെ കമന്റുണ്ട്.



‘മാധ്യമപ്രവര്‍ത്തകര്‍ മദ്യപിച്ചാല്‍ പുരോഗമന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ വീഡിയോ എടുത്ത് പ്രദര്‍ശിപ്പിക്കും’; മാധ്യമപ്രവര്‍ത്തകര്‍ക്ക് സി.പി.ഐ.എം മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്നും പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: ഒരു വിഭാഗം ആളുകള്‍ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുമ്പോഴും മൗനം പാലിക്കുന്ന പത്രപ്രവര്‍ത്തക യൂണിയനെതിരെ പി.സി വിഷ്ണുനാഥ് എം.എല്‍.എ. മാധ്യമ പ്രവര്‍ത്തകരും മനുഷ്യരല്ലേ എന്ന് കോടതി വരെ ചോദിച്ചിട്ടും പത്രപ്രവര്‍ത്തക യൂണിയന്‍ ഒരു പ്രസ്താവന പോലും ഇറക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു.മാധ്യമപ്രവര്‍ത്തകര്‍ക്ക് സി.പി.ഐ.എം മാര്‍ഗനിര്‍ദ്ദേശ