ന്യൂയോര്‍ക്ക്: മസാജിംഗ് എന്ന സുഖചികില്‍സയുടെ രൂപവും ഭാവവും മാറുന്നു. സുന്ദരിമാര്‍ക്കു പകരം കരിമൂര്‍ഖനും രാജവെമ്പാലയുമാണ് ചവിട്ടിത്തിരുമ്മുന്നത്.

വടക്കേ ഇസ്രായേലിലെ ഒരു ഫാമിലാണ് വിചിത്രമായ ഈ മസാജിംഗ്. അഡാ ബരാക് എന്ന ഫാം ഉടമയാണ് തന്റെ ഉപഭോക്താക്കള്‍ക്ക് തിരുമ്മലിന്റെ പുത്തന്‍വഴികള്‍ തുറന്നുകൊടുക്കുന്നത്. വിഷപ്പല്ലുകള്‍ നീക്കം ചെയ്ത പാമ്പുകളെയാണ് മനുഷ്യര്‍ക്ക് മസാജിംഗിനായി പരിശീലനം കൊടുത്തിരിക്കുന്നതെന്ന് ഫാം ഉടമ പറയുന്നു. ഉപഭോക്താവിന്റെ ഇഷ്ടമനുസരിച്ച് ഒരേ സമയം ഒരു പാമ്പിനെയോ ഒരുകൂട്ടം പാമ്പുകളെ ഉപയോഗിച്ചോ തിരുമ്മല്‍ നടത്താം.

തല മുതല്‍ കാല്‍പ്പാദംവരെ പാമ്പുകള്‍ ഇഴഞ്ഞുനടക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. തിരുമ്മലിനു ശേഷം ക്ഷീണം മാറ്റാന്‍ ഒന്നാന്തരം ബിയര്‍ കൊണ്ടുള്ള കുളിയും ബരാക് ഓഫര്‍ ചെയ്യുന്നുണ്ട്.