എഡിറ്റര്‍
എഡിറ്റര്‍
സീറ്റിനടിയില്‍ വിഷപ്പാമ്പുണ്ടെന്നറിയാതെ യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചത് 15ഓളം കിലോമീറ്റര്‍
എഡിറ്റര്‍
Saturday 11th February 2017 9:44am

snake
നാദാപുരം: സീറ്റിനടിയില്‍ വിഷപ്പാമ്പുണ്ടെന്നറിയാതെ യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചത് 15ഓളം കിലോമീറ്റര്‍. വടകര കരിമ്പനപ്പാലം സ്വദേശികളായ പ്രമോദും ഇരസപ്പനുമാണ് വിഷപ്പാമ്പുമായി യാത്ര ചെയ്തത്.

ഇന്റര്‍ലോക്ക് തൊഴിലാളികളായ ഇവര്‍ വടകരയില്‍ നിന്നും നാദാപുരത്തെ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. നാദാപുരത്തെത്തി ബൈക്കിന്റെ പപിന്‍സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന പണിയായുധം എടുക്കുന്നതിനിടെ പാമ്പ് തലപൊക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. പാമ്പ് ചീറ്റിയതോടെ ഇവര്‍ ബഹളം വെച്ചു. തുടര്‍ന്ന് സമീപത്തെ നാദാപുരം സ്റ്റേഷനില്‍ നിന്ന് പൊലീസുകാരും നാട്ടുകാരും എത്തി പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.


Must Read: രാഹുലിനെ തപ്പുന്നത് അവിടെ നില്‍ക്കട്ടെ ആദ്യം സ്വയം ഒന്നു തിരയൂ: മോദിയെക്കുറിച്ച് ഗൂഗിളില്‍ തിരയുന്ന ഇന്ത്യക്കാര്‍ നാണം കെടും


കാര്യമെന്തെന്നറിയാന്‍ ബൈക്കിനുചുറ്റും ആളുകള്‍ തടിച്ചുകൂടിയതോടെ പ്രദേശത്ത് ഗതാഗത തടസ്സവുമുണ്ടായി.

അധികം കണ്ടു പരിചയമില്ലാത്ത പ്രത്യേക നിറത്തോടുകൂടിയതായിരുന്നു പാമ്പ്. ഒരു മീറ്ററോളം നീളമുള്ള പാമ്പ് സീറ്റിനടിയില്‍വെച്ച തുണിക്കുള്ളിലായിരുന്നു.

ഫോട്ടോ കടപ്പാട്: മാധ്യമം

Advertisement