എഡിറ്റര്‍
എഡിറ്റര്‍
പാമ്പുകടിയേറ്റ ഭര്‍ത്താവ് ഒരുമിച്ച് മരിക്കാന്‍ ഭാര്യയെ കടിച്ചു; ഇരുവരും അബോധാവസ്ഥയിലായെന്ന് മാധ്യമങ്ങള്‍, അസംഭവ്യമെന്ന് വിദഗ്ധര്‍
എഡിറ്റര്‍
Wednesday 14th June 2017 1:30pm

പാറ്റ്‌ന: ബീഹാറില്‍ പാമ്പു കടിയേറ്റ ഭര്‍ത്താവ് ഭാര്യയെ കടിച്ചു. തനിക്കൊപ്പം ഭാര്യയും മരിക്കണമെന്നാഗ്രഹിച്ചാണ് ഭര്‍ത്താവ് ഭാര്യയുടെ കണങ്കൈയില്‍ കടിച്ചത്.

തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും അബോധാവസ്ഥയിലായെന്നും കൃത്യസമയത്ത് ചികിത്സിക്കാനായതിനാല്‍ ഭാര്യ രക്ഷപ്പെട്ടെന്നും ഗള്‍ഫ് ന്യൂസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ പാമ്പു കടിയേറ്റയാളുടെ കടിയേറ്റാല്‍ വിഷബാധയുണ്ടാവില്ലെന്നാണ് വിഗദ്ധര്‍ പറയുന്നത്.

പാട്‌നയില്‍ നിന്നും 90കിലോമീറ്റര്‍ അകലെ സമാസ്തിപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. ജില്ലയിലെ ബിര്‍സിങ്പൂര്‍ ഗ്രാമവാസിയായ ശങ്കര്‍ റായിയാണ് ഭാര്യയെ കടിച്ചത്.


Also Read: ഇതെന്താ സുഖിപ്പിക്കലോ? മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പുകഴ്ത്തിക്കൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ


വീട്ടില്‍ ഉറങ്ങുകയായിരുന്ന ശങ്കറിനെ പാമ്പുകടിച്ചു. താന്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നു കരുതിയ ഇയാള്‍ ഭാര്യ അമരി ദേവിയുടെ അടുത്തുപോയി അവരുടെ കയ്യില്‍ കടിയ്ക്കുകയായിരുന്നു.

ഭാര്യയെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നെന്നും ഒരുമിച്ചു മരിക്കാമെന്നും പറഞ്ഞാണ് ഇയാള്‍ കടിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Advertisement