തിരുവനന്തപുരം: കോട്ടയം സി എം എസ് കോളേജില്‍ എസ് എഫ് ഐ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച്ച സംഭവിച്ചുവെന്ന് ഐ ജി ബി സന്ധ്യയുടെ റിപ്പോര്‍ട്ട്. അക്രമങ്ങള്‍ തടയാന്‍ പോലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മനോരമ ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെയും റിപ്പോര്‍ട്ടില്‍ പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല.

സി എം എസ് കോളേജിന് പോലീസ് സംരക്ഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട. പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ് എഫ് ഐ കോളേജില്‍ കയറി അക്രമം നടത്തിയത്.

തുടര്‍ന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി കോളേജ് സന്ദര്‍ശിക്കുകയും പോലീസിന്റെ വീഴ്ച്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി ഐ ജി ബി സന്ധ്യയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.