തൊടുപുഴ: ജലവിഭവ മന്ത്രി പി.ജെ.ജോസഫിനെതിരായ എസ്.എം.എസ് കേസില്‍ വിധി സപ്തംബര്‍ 14ന്. കേസില്‍ സാക്ഷിയായ ജോമോന് സമന്‍സ് അയ്ക്കാന്‍ തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

മൊബൈല്‍ ഫോണിലേക്ക് സ്ഥിരമായി അശ്ലീല എസ്.എം.എസ് അയച്ചുവെന്നാരോപിച്ച് ജലവിഭവ മന്ത്രി പി.ജെ ജോസഫിനെതിരെ തൊടുപുഴ പടികോടിക്കുളം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത് . കേസില്‍ ശനിയാഴ്ച വിധി പറയുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചിരുന്നത്.