കൊച്ചി: എയര്‍ ഇന്ത്യ വിമാനത്തില്‍ പുക കണ്ടതിനെത്തുടര്‍ന്ന് നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങ് നടത്തി. എഞ്ചിന്‍ തകരാരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അടിയന്തരമായി വിമാനം നിലത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

40 മിനിറ്റ് പറന്നതിനുശേഷമാണ് വിമാനത്തില്‍ നിന്ന് പുകയുയര്‍ന്നത് കണ്ടത്.

കോഴിക്കോട് നിന്ന് മസ്‌ക്കത്തിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് പുക കണ്ടത്. യാത്രക്കിടയില്‍ കരിഞ്ഞ മണം അനുഭവപ്പെട്ടുകയായിരുന്നു. പുകയുള്ളതായി അലാം മുഴങ്ങിയതിനെത്തുടര്‍ന്ന് അടിയന്തര ലാന്റിങിന് അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് വിമാനം നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിന്തരമായി നിലത്തിറക്കി. എന്‍ജിനിയറിങ്- സുരക്ഷാ വിഭാഗങ്ങള്‍ വിമാനത്തില്‍ പരിശോധന നടത്തിയാണ് എഞ്ചിന്‍ തകരാറാണെന്ന് കണ്ടെത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്. 169 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ മറ്റൊരു വിമാനത്തില്‍ യഥാസ്ഥലത്തെത്തിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.