ജൊഹന്നാസ്ബര്‍ഗ്: ഒരപൂര്‍വ്വ നേട്ടത്തിന് അരികെയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത്. ക്യാപ്റ്റനെന്ന നിലയില്‍ നൂറാമത്തെ ടെസ്റ്റിനാണ് സ്മിത്ത് ഇന്ന് ഇറങ്ങുന്നത്.

Ads By Google

Subscribe Us:

നൂറ് ടെസ്റ്റ് എന്ന നേട്ടം കൈവരിക്കുന്നത് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണെന്ന് സ്മിത്ത് പ്രതികരിച്ചു. പാക്കിസ്ഥാനെതിരായ പരമ്പരയിലാണ് സ്മിത്തിന്റെ നൂറാം ടെസ്റ്റ്.

22 ാം വയസിലാണ് സ്മിത്ത് ആദ്യമായി ക്യാപ്റ്റന്‍ കുപ്പായം അണിയുന്നത്.  ബംഗ്ലദേശിനെതിരെ ആയിരുന്നു നായകനായുള്ള അരങ്ങേറ്റം. അന്ന ഇന്നിങ്‌സിനും 60 റണ്‍സിനും ദക്ഷിണാഫ്രിക്ക ജയിച്ചു.

അന്ന് എട്ട് ടെസ്റ്റ് മാത്രമായിരുന്നു സ്മിത്തിന്റെ അനുഭവസമ്പത്ത്. തുടര്‍ന്ന് ഇങ്ങോട്ട് നേട്ടങ്ങളുടേയും കോട്ടങ്ങളുടേയും അനുഭവവുമായി താരം യാത്ര തുടര്‍ന്നു.

ടെസ്റ്റില്‍ കഴിവില്ലെന്ന് പറഞ്ഞ് പലരും തള്ളിയെങ്കിലും തോറ്റ് പിന്‍മാറാതെ മികച്ച തിരിച്ചുവരവ് നടത്തി വിമര്‍ശകരുടെ വായടയ്ക്കാന്‍ സ്മിത്തിനായി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ന്യൂലാന്‍ഡ്‌സില്‍ 2002ല്‍ ആയിരുന്നു സ്മിത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം.

ഇതുവരെ ദക്ഷിണാഫ്രിക്കയെ 47 തവണ വിജയത്തിലെത്തിച്ച നായകന്‍ കൂടിയാണ് സ്മിത്ത്