Categories

‘സ്മാര്‍ട്ടിസിറ്റി സ്ഥലത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടം അനുവദിക്കില്ല ’

തിരുവനന്തപുരം; സ്മാര്‍ട്ടിസിറ്റയ്ക്കുവേണ്ടി നല്‍കിയ സ്ഥലത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്താനനുവദിക്കില്ലെന്ന് വൈദ്യൂത മന്ത്രി എ.കെ.ബാലന്‍.

സ്മാര്‍ട്ടിസിറ്റി നടപ്പായില്ലെങ്കില്‍ കെ.എസ്.ഇ.ബി ഭൂമി തിരിച്ചുകിട്ടണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല. നാലര വര്‍ഷമായി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഭൂമി വെറുതെ ഇടാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയും എസ്. ശര്‍മയും ഇക്കാര്യത്തില്‍ തന്റെ നിലപാടിനോട് യോജിക്കുമെന്നുതന്നെയാണ് കരുതുന്നത്. ഫ്രീ ഹോള്‍ഡിന്റെ പേരില്‍ കെ.എസ്.ഇ.ബിയുടെ ഒരു തുണ്ട് ഭൂമി വില്‍ക്കാനനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സ്മാര്‍ട്‌സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കില്ലെങ്കില്‍ പദ്ധതിക്കായി കെ.എസ്.ഇ.ബി നല്‍കിയ ബ്രഹ്മപുരത്തെ 100ഏക്കര്‍ ഭൂമി തിരിച്ചുതരണമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച കത്ത് ബോര്‍ഡ് ഔദ്യോഗികമായി സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.

ബ്രഹ്മപുരത്ത് ഇപ്പോഴുള്ള താപനിലയിത്തിനോട് അനുബന്ധമായി മറ്റൊരു നിലയം കൂടി സ്ഥാപിക്കുന്നതിന് കഴിഞ്ഞമാസം ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ ലഭ്യമായ സ്ഥലം മതിയാകാത്ത സാഹചര്യത്തിലാണ് സ്മാര്‍ട്ട് സിറ്റിയ്ക്കുനല്‍കിയ സ്ഥലം വൈദ്യുത ബോര്‍ഡ് തിരികെ ചോദിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.